ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് പ്രധാന വകുപ്പുകൾ ?; ആഭ്യന്തരം അടക്കം 16 മന്ത്രിസ്ഥാനം ലഭിക്കും ?

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, December 1, 2019

മുംബൈ :  മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ എൻസിപിക്ക് പ്രധാന വകുപ്പുകൾ ലഭിച്ചേക്കുമെന്നു സൂചന. 43 അംഗ മന്ത്രിസഭയിൽ ആഭ്യന്തരം അടക്കം 16 മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ശിവസേനയ്ക്ക് 15 ഉം കോൺഗ്രസിന് 12 ഉം മന്ത്രിമാരുണ്ടായേക്കും.

ഇന്ന് സ്പീക്കറായി കോൺഗ്രസിന്റെ നാനാ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരദ് പവാറുമായി അടുപ്പമുള്ള ജയന്ത് പാട്ടീൽ ആഭ്യന്തര മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. മുമ്പ് കോൺഗ്രസ് – എൻസിപി സർ‌ക്കാരിൽ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

എൻസിപിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ പോയി തോറ്റ് പവാറിന്റെ പാളയത്തിൽ തിരിച്ചെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നൽകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്നും അതു പാർട്ടി തീരുമാനിക്കുെമന്നുമായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

×