ഏത് ജില്ലയില്‍ സീറ്റ് ലഭിച്ചാലും മത്സരിക്കാന്‍ യോഗ്യരായ ആളുകള്‍ എന്‍സിപിയിലുണ്ട്‌; നാല് സീറ്റുകള്‍ മാത്രമേയുള്ളൂവെന്നത് പരിമിതി; പാലാ എന്‍.സി.പിക്ക് തരില്ലെന്ന് എല്‍ഡിഎഫില്‍ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്ന് ടി.പി.പീതാംബരന്‍ മാസ്റ്റര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, February 28, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ജില്ലയില്‍ സീറ്റ് ലഭിച്ചാലും മത്സരിക്കാന്‍ യോഗ്യരായ ആളുകള്‍ എന്‍സിപിയിലുണ്ടെന്നും നാല് സീറ്റുകള്‍ മാത്രമേയുള്ളൂവെന്ന പരിമിതി തങ്ങള്‍ക്കുണ്ടെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍.

നാളെയാണ് അന്തിമ ചര്‍ച്ച. അതിന് ശേഷം മാത്രമാണ് സീറ്റുകളും സ്ഥാനാര്‍ഥികളേയും തീരുമാനിക്കുയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാലാ എന്‍.സി.പിക്ക് തരില്ലെന്ന് എല്‍ഡിഎഫില്‍ ഇതുവരെ ആരും അറിയിച്ചിട്ടില്ല. തരില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റു സീറ്റുകളെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

×