Advertisment

കനത്ത മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ശക്തമായ ജാഗ്രത; ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു

New Update

publive-image

പത്തനംതിട്ട: കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത പ്രവചിച്ചതിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തിരിച്ചു. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിൽ വിന്യാസിക്കാനാണ് അധികൃതരുടെ തീരുമാനം.

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, എന്നിവിടങ്ങളിൽ ആണ് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുക.

Advertisment