നെടുമ്പാശേരിയില്‍ മൂന്നു യാത്രക്കാരില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം പിടികൂടി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, February 14, 2020

കൊച്ചി : നെടുമ്പാബാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നരകിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചു.മൂന്നു കേസുകളിലായി ചെന്നൈ സ്വദേശി അടക്കം മൂന്നു യാത്രക്കാര്‍ പിടിയില്‍.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മലേഷ്യ ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലെത്തിയ ചെന്നൈ മണ്ണയില ഹാര്‍ബറില്‍ ആബിദ ബാനുവില്‍ നിന്നുമാണാ 356 ഗ്രാം സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ദുബായിയില്‍ നിന്നും പുലര്‍ച്ചെ അഞ്ചരയോടെയെത്തിയ വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി ജാബിറില്‍ നിന്നും 174 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. സ്വര്‍ണമാലയാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം അരീക്കോട് സ്വദേശിയില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്.മുന്‍കൂട്ടി ലഭിച്ച വിവരം അനുസരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.

×