/sathyam/media/post_attachments/tceGm6ypnfDN0ZCh9zFn.jpg)
നെടുമ്ബാശ്ശേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണിത്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിെന്റയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെന്റയും നിര്‍ദേശപ്രകാരം 30 വരെയാണ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയത്.
വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വിശദമായി പരിശോധിച്ചശേഷമേ കടത്തിവിടൂ. സി.ഐ.എസ്.എഫ് സുരക്ഷ പരിശോധനകള്‍ക്കായി അംഗബലം കൂട്ടി.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. സംശയം തോന്നിയാല്‍ ചോദ്യം ചെയ്യും. യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്ബുള്ള ലാഡര്‍ പോയന്‍റ് ചെക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.