നെടുങ്കണ്ടത്തു നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൊണ്ട് ഒളിച്ചോടിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ; 2016ല്‍ എറണാകുളത്തു നിന്നും യുവതിയെ കടത്തിയ കേസിലും ഷംസാദ് പ്രതി ; രണ്ടു തവണ വിവാഹം കഴിച്ച് യുവതികളെ നിര്‍ബന്ധിച്ച് മതം മാറ്റി , രണ്ടാം ഭാര്യ പിണങ്ങിപ്പോയെന്ന് മൊഴി ; പെണ്‍കുട്ടികളെ കടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, December 8, 2019

നെ​​ടു​​ങ്ക​​ണ്ടം : തൂ​​ക്കു​​പാ​​ലം മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ര​​ണ്ടു പെ​​ണ്‍​കു​​ട്ടി​​ക​​ളെ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യ കേ​​സി​​ൽ ര​​ണ്ടു യു​​വാ​​ക്ക​​ളെ നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​രൂ​​രി​​ൽ​​നി​​ന്നു സ​​ന്യാ​​സി​​യോ​​ട പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ അ​​ൻ​​വ​​ർ ഷാ​​ജി(24)​​യെ​​യും ഒ​​ഡീ​​ഷ​​യി​​ലെ ഖ​​ണ്ഡ​​ഗി​​രി​​യി​​ൽ​​നി​​ന്നും ചെ​​ങ്ങ​​മ​​നാ​​ട് പാ​​ല​​പ്ര​​ശേ​​രി പാ​​റ​​ശേ​​രി​​പ​​റ​​ന്പി​​ൽ ഷം​​നാ​​ദ്(25) നെ​​യു​​മാ​​ണ് അ​​റ​​സ്റ്റു​​ചെ​​യ്ത​​ത്. ഇ​​വ​​ർ​​ക്കൊ​​പ്പം പോ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ളെ​​യും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി നെ​​ടു​​ങ്ക​​ണ്ട​​ത്ത് എ​​ത്തി​​ച്ചു. നി​​യ​​മ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി പ്ര​​തി​​ക​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

ഷം​​നാ​​ദ് ഒ​​ഡീ​​ഷ​​യി​​ൽ ബാ​​ർ​​ബ​​ർ ഷോ​​പ് തു​​ട​ങ്ങാ​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​നി​​ട​​യി​​ലാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. 2016ൽ ​​എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു യു​​വ​​തി​​യെ ക​​ട​​ത്തി​​യ കേ​​സി​​ലും ഷം​​നാ​​ദ് പ്ര​​തി​​യാ​​ണ്. ര​​ണ്ടു​ ത​​വ​​ണ വി​​വാ​​ഹം​​ക​​ഴി​​ച്ച ഇ​​യാ​​ൾ വി​​വാ​​ഹം​​ചെ​​യ്ത യു​​വ​​തി​​ക​​ളെ നിർബന്ധിച്ചു മ​​തം മാ​​റ്റി​​യെ​​ന്നും പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ര​​ണ്ടാം ഭാ​​ര്യ സ​​മീ​​പ​​കാ​​ല​​ത്തു പി​​ണ​​ങ്ങി​​പ്പോ​​യെ​​ന്നാ​​ണ് ഷം​​നാ​​ദ് ന​​ൽ​​കി​​യ മൊ​​ഴി. ഈ ​​യു​​വ​​തി​​യെ ക​​ണ്ടെ​​ത്തി ചോ​​ദ്യം ചെ​യ്യാ​നു​​ള്ള ന​​ട​​പ​​ടി​ പോ​​ലീ​​സ് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

15 ദി​​വ​​സം നീ​​ണ്ട അ​​ന്വേ​​ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ടി. ​​നാ​​രാ​​യ​​ണ​​ൻ രൂ​​പം​​കൊ​​ടു​​ത്ത പ്ര​​ത്യേ​​ക സ്ക്വാ​​ഡ് ഇ​വ​രെ ക​​ണ്ടെ​​ത്തി​​യ​​ത്. ന​​വം​​ബ​​ർ 19ന് ​​സ്കൂ​​ളി​​ലേ​​ക്കു​ പോ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ളെ കാ​​ണാ​​താ​​കു​​ക​​യാ​​യി​​രു​​ന്നു.

യുവാക്ക​​ൾ ഒ​​രു ​ല​​ക്ഷ​​ത്തോ​​ളം രൂ​​പ സ​മാ​ഹ​രി​ച്ചാ​ണ് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മാ​​യി മു​​ങ്ങി​​യ​​ത്. തൂ​​ക്കു​​പാ​​ല​​ത്തു​​നി​​ന്നു കാ​​ണാ​​താ​​യ പെ​​ണ്‍​കു​​ട്ടി അ​​മ്മ​​യെ ക​​ഴി​​ഞ്ഞ​ ദി​​വ​​സം ഫോ​​ണി​​ൽ വി​​ളി​​ച്ചി​​രു​​ന്നു. ഈ ​​ഫോ​​ണ്‍ കോ​​ളാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്.

×