/sathyam/media/post_attachments/Lev11nIIHrAFsnCvjgAK.jpg)
പട്യാല: ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച് നീരജ് ചോപ്ര. പട്യാലയില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ തന്റെ തന്നെ റെക്കോഡാണ് ഇദ്ദേഹം മറികടന്നത്.
88.07 മീറ്റര്‍ എറിഞ്ഞാണ് നീരജ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ റെക്കോഡാണ് അദ്ദേഹം ഇപ്പോള്‍ മറികടന്നിരിക്കുന്നത്.