New Update
Advertisment
ന്യൂഡല്‍ഹി: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2021) അപേക്ഷ സമര്‍പിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ് ഏജന്‍സി നീട്ടി. ആഗസ്റ്റ് 10 വൈകുന്നേരം അഞ്ചു മണിവരെയാണ് പുതുക്കിയ തീയതി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഔദ്യോഗിക വെബ്സൈറ്റിലോ neet.nta.nic.inലോ ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കാം.
അപേക്ഷയോടൊപ്പമുള്ള ഫീസ് ആഗസ്റ്റ് 10ന് ഉച്ചയ്ക്ക് 11.50 വരെ നല്‍കാം. മറ്റു കോഴ്സുകള്‍ക്കൊപ്പം ബി.എസ്സി (ഹോണേഴ്സ്), നഴ്സിങ് കോഴ്സ് എന്നിവക്ക് അപേക്ഷിക്കുന്നവര്‍ക്കും ദീര്‍ഘിപ്പിച്ച തീയതി പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ അപേക്ഷകളില്‍ തെറ്റുതിരുത്തല്‍ ആഗസ്റ്റ് 11 മുതല്‍ 14 വരെയാണ്. സെപ്റ്റംബര്‍ 21നാണ് നീറ്റ് എഴുത്തുപരീക്ഷ. മലയാളം ഉള്‍പെടെ 13 ഭാഷകളില്‍ എഴുതാന്‍ അവസരമുണ്ടാകും.