ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് - യു. ജി. പരീക്ഷ ജൂലായ് 17 ന്; മെയ് 6 വരെ അപേക്ഷിക്കാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് 2022ന്, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ.) അപേക്ഷ ക്ഷണിച്ചു.

Advertisment

publive-image

മെയ് ആറുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലായ് 17 ന് (ഞായർ) ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും.

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനമാണ് പ്രധാനമായും നീറ്റ് - യു. ജിയുടെ പരിധിയിൽ വരുന്നത്. ബി.വി.എസ്.സി. & എ.എച്ച്. (വെറ്ററിനറി), ബി. എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിനും നീറ്റ് - യു. ജി. സ്കോർ ഉപയോഗിച്ചു വരുന്നു.

കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് - യു. ജി. ബാധകമാക്കിയിട്ടുണ്ട്.

അപേക്ഷ മേയ് 6 രാത്രി 11.50 വരെ https://neet.nta.nic.in വഴി ഓൺലൈനായി നൽകാം. കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയുള്ള മെഡിക്കൽ & മെഡിക്കൽ അലൈഡ് പ്രവേശനത്തിൽ താത്പര്യമുള്ളവർക്ക് കേരള പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഏപ്രിൽ 30 വൈകീട്ട് 5 മണിക്കകം www.cee.kerala.gov.in വഴി അപേക്ഷ നൽകണം. അതോടൊപ്പം നീറ്റ് - യു.ജിയ്ക്ക് മേയ് ആറിനകം അപേക്ഷിക്കുകയും വേണം.

Advertisment