ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: നീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം ശേഷിക്കേ തമിഴ്നാട്ടിൽ വനിതാ ഡോക്ടർ ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശി ഡോ രാശിയാണ് പഠന മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.
Advertisment
സമ്മർദ്ദം താങ്ങാനാകാതെ പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ആത്മഹത്യയെന്നാണ് സൂചന. പുലർച്ചെ മൂന്ന് മണിക്ക് വീട്ടുകാർ വന്ന് വിളിച്ചപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രാശി ജീവനൊടുക്കിയതായി കണ്ടെത്തിയത്. മേട്ടുപ്പാളയം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരീക്ഷയുടെ പിരിമുറുക്കത്തിൽ രാശി കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പൊലീസ് പറഞ്ഞു