ഡൽഹി: കൊല്ലം ജില്ലയിലുൾപ്പെടെ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’നിടെ ഉള്‍വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെയാണ് പരീക്ഷ.
/sathyam/media/post_attachments/89SakWBnjR2rqftEwANz.webp)
പരാതി ഉന്നയിച്ച വിദ്യാർഥിനികൾക്കാണ് അവസരം. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലാണ് ഉള്‍വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയെന്ന പരാതി ഉയർന്നത്. ഈ പരീക്ഷാ കേന്ദ്രത്തെ ഒഴിവാക്കി. പകരം കൊല്ലം എസ്എന്‍ സ്കൂളാണ് പുതിയ പരീക്ഷാകേന്ദ്രം.
രാജ്യത്തുടനീളം ആറ് കോളജുകളിലാണ് ഇത്തരത്തിൽ പരാതി ഉയർന്നത്. ഈ കോളജുകളിലെല്ലാം വീണ്ടും പരീക്ഷ നടത്തും. വീണ്ടും പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതിയെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us