നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റ് കിട്ടുന്നില്ലെന്ന് പരാതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 16, 2020

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. എന്നാല്‍ വെബ്‌സൈറ്റ് കിട്ടുന്നില്ലെന്ന് പരീക്ഷയെഴുതിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ പരാതികള്‍ ഉന്നയിക്കുന്നുണ്ട്.

ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമാണ് പരീക്ഷ നടത്തിയത്.

×