നേമത്ത് ഒടുവിൽ കെ മുരളീധരൻ തന്നെ ! മുരളീധരനെ നേമത്ത് മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് അനുമതി. മുരളീധരൻ ഡൽഹിക്ക് പോകും ! പട്ടാമ്പി, നിലമ്പൂർ ഒഴികെ 89 സീറ്റിൽ നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഉടുമ്പൻചോലയിൽ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമൻ സ്ഥാനാർത്ഥി ! ബിന്ദു കൃഷ്ണ കൊല്ലത്ത്. പുതുമുഖങ്ങളും വനിതകളും നിറഞ്ഞ പട്ടികയുമായി കോൺഗ്രസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, March 14, 2021

ഡൽഹി: ഒടുവിൽ നേമത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കും. ഹൈക്കമാൻഡ് നിർദേശം എല്ലാ നേതാക്കളും അംഗീകരിച്ചു. നാളെ രാവിലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കെ മുരളീധരനോട് നാളെ അടിയന്തരമായി ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. മുരളി രാവിലെ ഡൽഹിയിലെത്തും. തുടർന്നാകും സ്ഥാനാർത്ഥി പ്രഖ്യാപനം. നിലമ്പൂർ, പട്ടാമ്പി സീറ്റുകൾ ഒഴികെ 89 സീറ്റുകളിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും.

കൊല്ലത്ത് ബിന്ദു കൃഷ്ണണ, കുണ്ടറയിൽ പി സി വിഷ്ണുനാഥ്, ആറൻമുളയിൽ രാഹുൽ മാങ്കൂട്ടത്ത് എന്നിവർ മത്സരിക്കും.

ഇടുക്കി ഉടുമ്പൻചോലയിൽ അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന ഇ എം ആഗസ്തിയെ വെട്ടി മനോരമ ചാനലിലെ അവതാരക നിഷ പുരുഷോത്തമൻ ഇടം പിടിച്ചു. കെ ബാബു തൃപ്പൂണിത്തുറ, എൻ പീതാംബരക്കുറുപ്പ് – ചാത്തന്നൂർ, വർക്കല ബി ആർ എം ഷഫീർ എന്നീ പേരുകളും ധാരണയായിട്ടുണ്ട്.

നാളെ രാവിലെ 10നാണ് പ്രഖ്യാപനം

×