Advertisment

കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാള്‍; 20 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യ നല്‍കിയേക്കും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് (ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്‍) വാക്‌സിന് നേപ്പാള്‍ അംഗീകാരം നല്‍കി. 20 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ നേപ്പാളിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച കരാറുകള്‍ അന്തിമഘട്ടത്തിലാണ്.

ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരുന്നതിനിടെയാണ് കൊവിഷീല്‍ഡ് വാക്‌സിന് നേപ്പാള്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് അടിയന്തര അംഗീകാരം നല്‍കിയിട്ടുള്ളത്. ആറാമത് ഇന്ത്യ-നേപ്പാള്‍ ജോയിന്റ് കമ്മീഷന്റെ ഭാഗമായിട്ടാണ് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്.

നേപ്പാളിനെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാക്കിയേക്കും.

Advertisment