കൊച്ചുമകന്റെ ചിത്രം ഫേസ്ബുക്കിലിട്ട മുത്തശ്ശി കുടുങ്ങി; ചിത്രങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി; മുത്തശ്ശിക്കിട്ട് ‘പണി’ കൊടുത്തത് സ്വന്തം മകള്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, May 22, 2020

ആംസ്റ്റര്‍ഡാം: പേരക്കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലിട്ട മുത്തശ്ശിയോട് എത്രയും വേഗം ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന ഉത്തരവുമായി കോടതി. നെതര്‍ലന്‍ഡ്‌സിലാണ് സംഭവം നടന്നത്.

അനുവാദമില്ലാതെയാണ് കുട്ടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന പരാതിയുമായി കുട്ടിയുടെ അമ്മയും മുത്തശ്ശിയുടെ മകളുമായ യുവതിയാണ് കോടതിയെ സമീപിച്ചത്.

മകന്റെ ചിത്രം നീക്കം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പടം നീക്കം ചെയ്യാന്‍ മുത്തശ്ശി തയ്യാറായില്ല. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

അനുവാദമില്ലാതെ കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

എത്രയും പെട്ടെന്ന് ചിത്രം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ചിത്രം നീക്കം ചെയ്യുന്നതുവരെ ദിവസവും 1000 യൂറോ (ഏകദേശം 83000 രൂപ) വീതം പിഴയടയ്ക്കണമെന്നുമാണ് കോടതിയുടെ വിധി.

ചിത്രങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ 250 യൂറോ വീതം ഈടാക്കണമെന്നായിരുന്നു മകള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

×