ജോലിയോടും യൂണിഫോമിനോടുമുള്ള ആ​ദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരോട് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ജോലിയോടും യൂണിഫോമിനോടുമുള്ള ആ​ദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥരോട് പ്രധാനമന്ത്രി മോദി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് നടത്തിയ പ്രവർത്തനങ്ങൾ പൊലീസിന്റെ മനുഷ്യത്വം വെളിപ്പെടുത്തുന്നതായിരുന്നു എന്നും മോദി പറഞ്ഞു.

Advertisment

publive-image

ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പൊലീസ് അക്കാദമിയിലെ പ്രൊബേഷനറി ഐപിഎസ് ഉദ്യോ​ഗസ്ഥരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

'അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന തൊഴിലാണ് നിങ്ങളുടേത്. അതിനാൽ എല്ലായ്പ്പോഴും തയ്യാറെടുപ്പോടെ സജ്ജരായിരിക്കുക. വളറെ സമ്മർദ്ദമുള്ളത് കൊണ്ട് സമീപസ്ഥരോടും പ്രിയപ്പെട്ടവരോടും സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. സമയം ലഭിക്കുമ്പോൾ, അല്ലെങ്കിൽ അവധി ദിവസങ്ങളിൽ അധ്യാപകരുമായോ അല്ലെങ്കിൽ നിങ്ങൾക്ക് അമൂല്യമായ ഉപദേശങ്ങൾ നൽകുന്ന ആരെങ്കിലുമായോ കൂടിക്കാഴ്ച നടത്തുക.' ഐപിഎസ് ഉദ്യോ​ഗസ്ഥരോട് മോദി പറഞ്ഞു

Advertisment