പാലാ ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഉടൻ പ്രവർത്തനസജ്ജമാക്കും. ഇവിടെ നിന്നും മാറ്റിക്കൊണ്ടു പോയ ഡയലിസിസ് ഉപകരണങ്ങൾ തിരികെ കൊണ്ടുവരും - ജോസ് കെ മാണി

New Update

publive-image

പാലാ: കോട്ടയം ജില്ലയിൽ ആധുനിക കെട്ടിട സമുച്ചയത്തോടു കൂടിയ സർക്കാർ ആരോഗ്യ സേവന കേന്ദ്രമായ പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സാ വിഭാഗങ്ങളും രോഗനിർണ്ണയ ഉപകരണങ്ങളും അനുവദിച്ച് പൂർണ്ണ പ്രവർത്തനസജ്ജമാക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി എൽഡിഎഫ് നേതാവു കൂടിയായ മുൻ എം.പി. ജോസ് കെ മാണി അറിയിച്ചു.

Advertisment

ആശുപത്രി വികസനം സംബന്ധിച്ച് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ സർക്കാരിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു.

ഇതിനായുള്ള തുടർ നടപടികൾ മന്ത്രി റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കെ.എം മാണി മുൻകൈ എടുത്ത് നാൽപത് കോടിയിൽപരം രൂപ ചിലവഴിച്ച് നിർമ്മിച്ച ബഹുനില സമുച്ചയങ്ങൾ രോഗികൾക്കായി മുഴുവനായി പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല.

publive-image

കഴിഞ്ഞ 2 വർഷക്കാലമായി ആശുപത്രിയുടെ മുന്നോട്ടുള്ള പല കാര്യങ്ങളിലും ഉത്തരവിദിത്ത പെട്ടവരുടെ അനാസ്ഥ വികസനത്തെ പിന്നോട്ടടിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളും ഡോക്ടർ തസ്തികകളും, ഉപകരണങ്ങളും പല കാരണങ്ങളാൽ ഈ ആശുപത്രിയിൽ നിന്നും അടുത്ത കാലത്ത് മാററി കൊണ്ടുപോയിരിക്കുകയാണ്. ഇവയെല്ലാം ഇവിടെ പുനസ്ഥാപിക്കുവാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി ജോസ് കെ മാണി പറഞ്ഞു.

ആശുപത്രിക്ക് ലഭ്യമാക്കായിരുന്ന നിരവധി ഡയാലിസിസ് ഉപകരണങ്ങൾ കൂട്ടത്തോടെ ആശുപത്രിയിൽ നിന്നും കൊണ്ടുപോയിരുന്നു. ഡയാലിസിസിന് ആവശ്യമായ ആർ.ഒ.പ്ലാൻ്റ് സ്ഥാപിച്ചിരുന്നില്ല.

നഗരസഭയുടെ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റിവേഴ്സ് ഓസ്മോസിസ് (ആർ.ഒ.) പ്ലാൻ്റ് സ്ഥാപിക്കുവാൻ തുക വകകൊള്ളിച്ചിട്ടുണ്ട് എന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, വൈസ് ചെയർമാൻ സിജി പ്രസാദും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചിട്ടുണ്ട് എന്നും ജോസ് കെ മാണി പറഞ്ഞു.

publive-image

ആ ർ.ഒ.പ്ലാൻ്റ് സ്ഥാപിക്കുന്നതോടെ ഇവിടെ നിന്നും മാറ്റി കൊണ്ട് പോയിട്ടുള്ള എല്ലാ ഡയാലിസിസ് ഉചകരണങ്ങളും തിരികെ എത്തിച്ച് ഡയാലിസിസ് കേന്ദ്രം പ്രവർത്തിപ്പിക്കും. മീനച്ചിൽ താലൂക്കിലെ നിരവധി രോഗികൾക്ക് ഇത് പ്രയോജനം ചെയ്യും.

ആദ്യത്തെ 10 ഡയാലിസിസ് യൂണിറ്റുകൾ ഡയഗ് നോ സിസ് ബ്ലോക്കിലാണ് സ്ഥാപിക്കുക. ഇതോടൊപ്പം ഇവിടെ അധിക സൗകര്യങ്ങൾക്കായി വിഭാവനം ചെയ്ത് അംഗീകരിച്ച് തുക വകയിരിത്തിയിട്ടുള്ള ഉപകരണങ്ങളും സ്ഥാപിക്കും.

കെ.എം മാണിയുടെ സ്വപ്ന പദ്ധതി യായിരുന്ന ചുരുങ്ങിയ ചിലവിലുള്ള രോഗനിർണ്ണയ കേന്ദ്രത്തിനായി വകയിരുത്തിയ 9.75 കോടി രൂപയിൽ കെട്ടിട നിർമ്മാണത്തിനു ശേഷം ബാക്കി നിൽക്കുന്ന തുക വിനിയോഗിച്ച് ആധുനിക രോഗനിർണ്ണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ആരോഗ്യ വിഭാഗത്തോട് അഭ്യർത്ഥിച്ചതായും ജോസ് കെ മാണി പറഞ്ഞു.

ആശുപത്രിയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ നഗരസഭ കൂടുതൽ ഇടപെടൽ നടത്തുമെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, സിജി പ്രസാദും, ബൈജു കൊല്ലംപറമ്പിലും അറിയിച്ചു.

കോവിഡ് പ്രതിരോധത്തിനായി ജനറൽ ആശുപത്രിക്ക് ഉപകരണ സഹായവും മറ്റു സേവനങ്ങളും നൽകി സഹകരിച്ച എല്ലാ സന്നദ്ധ സംഘടനകളെയും അഭിനന്ദിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു.

pala news
Advertisment