New Update
പുനലൂര്‍: ദിവസങ്ങള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വിളക്കുടി സ്നേഹതീരത്തിന് മുന്‍പിലുള്ള വീടിന്റെ മുന്‍പിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചത്.
Advertisment
അര്‍ധരാത്രിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്. കുഞ്ഞിനെ ഉടന്‍ ശിശുക്ഷേമ സമിതിക്ക് കൈമാറും.