കോവിഡ് രണ്ടാം തരംഗം നവജാതശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭീഷണിയെന്ന് വിദഗ്ധര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം നവജാതശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭീഷണിയെന്ന് വിദഗ്ധര്‍. ഒന്നുമുതല്‍ അഞ്ചു വയസുവരെ പ്രായക്കാര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.ധീരേൻ ഗുപ്ത പറ‍ഞ്ഞു.

രണ്ടാം തരംഗത്തില്‍ താരതമ്യേന കൂടുതല്‍ കുഞ്ഞുങ്ങള്‍ രോഗബാധിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജനിച്ച്‌ ദിവസങ്ങൾമാത്രമായ കുഞ്ഞിനും രോഗം വന്നിട്ടുള്ളതായുി എൽഎൻജെപി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ഡോ. റിതു സക്‌സേന പറഞ്ഞു.

ഗുജറാത്തിലെ സൂറത്തിൽ കോവിഡ്‌ രോഗിയായ അമ്മയ്‌ക്ക്‌ ജനിച്ച 15 ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

×