ടീം പിണറായില്‍ ഇക്കുറി പുതുമുഖങ്ങളേറെ ! ധനകാര്യമന്ത്രി സ്ഥാനത്തേക്ക് പി രാജീവും കെഎന്‍ ബാലഗോപാലും പരിഗണനയില്‍. ധനം കിട്ടിയില്ലെങ്കില്‍ ബാലഗോപാലിന് പൊതുമരാമത്ത് കിട്ടും. എക്‌സൈസ് ഇക്കുറി വിഎന്‍ വാസവന് ! കെ രാധാകൃഷ്ണന് നിയമവും പാര്‍ലമെന്ററി കാര്യവും ! ആരോഗ്യവകുപ്പില്‍ കെകെ ഷൈലജ തന്നെ. എംവി ഗോവിന്ദന് വ്യവസായം ! ചരിത്രം തിരുത്തി ഇക്കുറി വനിതാ സ്പീക്കറും വന്നേക്കാം. വീണ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കടകംപള്ളിയും ടിപി രാമകൃഷ്ണനും ഇക്കുറി മന്ത്രിയായേക്കില്ല. കടകംപള്ളിക്ക് പകരം ശിവന്‍കുട്ടി മന്ത്രിയാകും ! രണ്ടാം പിണറായി മന്ത്രിസഭാംഗങ്ങള്‍ ഇവരൊക്കെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, May 4, 2021

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ ഏപ്രില്‍ 18ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മന്ത്രിമാരുടെ പേരുകള്‍ സജീവം. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രനെ ഇക്കുറി ഒഴിവാക്കിയേക്കും. ഭൂരിഭാഗം പുതുമുഖങ്ങളും മന്ത്രിമാരായേക്കും.

മുഖ്യമന്ത്രിയടക്കം 12 പേരാകും സിപിഎമ്മില്‍ നിന്നും മന്ത്രിസഭയില്‍ ഉണ്ടാകുക. ഇതിനു പുറമെ സ്പീക്കറും സിപിഎമ്മില്‍ നിന്നാകും. കഴിഞ്ഞ തവണ മികച്ച പേരുനേടിയ കെകെ ഷൈലജ തന്നെയാകും ഇക്കുറിയും ആരോഗ്യമന്ത്രി.

ധനകാര്യമന്ത്രി സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയും പി രാജീവിനെയുമാണ് പരിഗണിക്കുന്നത്. ധനം കിട്ടിയില്ലെങ്കില്‍ ബാലഗോപാല്‍ പൊതുമരാമത്ത് മന്ത്രിയാകും. നിയമവും പാര്‍ലമെന്ററികാര്യവും പിന്നാക്ക വിഭാഗവും ഇക്കുറി കെ രാധാകൃഷ്ണന് ലഭിക്കും.

ഏറ്റുമാനൂരില്‍ നിന്നും വിജയിച്ച വിഎന്‍ വാസവന് എക്‌സൈസ് വകുപ്പ് ലഭിച്ചേക്കും.എംവി ഗോവിന്ദനാകും വ്യവസായം ലഭിക്കുക. പത്തനംതിട്ടയില്‍ നിന്നും വീണാ ജോര്‍ജിനെയാണ് മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്. വീണയ്ക്ക് വിദ്യാഭ്യാസ കുപ്പ് ലഭിക്കാനുള്ള സാധ്യത ഏറെയാണ്.

വീണ ജോര്‍ജിനെ സ്പീക്കറാക്കി പുതു ചരിത്രം സൃഷ്ടിക്കാനുള്ള നീക്കവും രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിയേക്കുമെന്ന് സൂചനയുണ്ട്. എംബി രാജേഷിനെ സ്പീക്കറാക്കണമെന്ന അഭിപ്രായവും ശക്തമാണ്.

എ സി മൊയ്തീന് ഇക്കുറി വൈദ്യുതി വകുപ്പ് ലഭിച്ചേക്കും. അങ്ങനെ വന്നാല്‍ എംഎം മണിക്ക് മറ്റൊരു വകുപ്പ് ലഭിക്കും. കടകംപള്ളിക്ക് പകരം വി ശിവന്‍കുട്ടി മന്ത്രിയാകും. ശിവന്‍കുട്ടിക്ക് ദേവസ്വം കിട്ടിയേക്കും.

ഉന്നതവിദ്യാഭ്യാസം കെടി ജലീലിന് നല്‍കണമെന്ന താല്‍പര്യം മുഖ്യമന്ത്രിക്ക് ഉണ്ട്. പക്ഷേ പാര്‍ട്ടിക്ക് ജലീലിനോട് താല്‍പ്പര്യം കുറവുണ്ട്. അതുകൊണ്ടുതന്നെ പിവി അന്‍വറോ, കാനത്തില്‍ ജമീലയോ മന്ത്രി സ്ഥാനത്തേക്ക് വന്നേക്കും.

ആദ്യഘട്ടത്തില്‍ എന്തായാലും മുഹമ്മദ് റിയാസിനെ മന്ത്രിയാക്കേണ്ടെതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

×