മാസ്ക്ക് അഴിക്കുന്നു! രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ട; നിര്‍ണായക തീരുമാനവുമായി അമേരിക്ക: സാമുഹിക അകലം പാലിക്കുന്നതിനും ഇളവ്: എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തുടരണം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, May 14, 2021

വാഷിംഗ്‌ടൺ: മാസ്‌ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് അമേരിക്ക ഇളവ് നൽകുന്നു. വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ജനങ്ങളെ അറിയിച്ചു.

യു എസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ് കൊവിഡ് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയവർ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത്.

സാമുഹിക അകലം പാലിക്കുന്നതിനും ഇളവ് നൽകിയിട്ടുണ്ട്. കൊവിഡിന് എതിരായ പോരാട്ടത്തിലെ നിർണായക ഘട്ടമാണ് ഇതെന്ന് ബൈഡൻ പറഞ്ഞു. ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

ഇൻഡോറിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് പ്രഖ്യാപനം. എന്നാൽ വാക്‌സിൻ സ്വീകരിക്കാത്തവർ മാസ്‌ക് ധരിക്കുന്നത് തുടരണം. ഫിനിഷ് ലൈൻ തൊടുന്നത് വരെ നമ്മൾ സ്വയം സംരക്ഷിച്ചേ മതിയാകൂ. ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാൻ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ജോ ബൈഡൻ വ്യക്തമാക്കി.

×