രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

New Update

ന്യൂഡല്‍ഹി: രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഓഗസ്റ്റ് എട്ട് മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment

publive-image

പ്രധാന നിര്‍ദ്ദേശങ്ങള്‍

  • www.newdelhiairport.in എന്ന വെബ്‌സൈറ്റില്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കണം
  • 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസത്തെ പെയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും പാലിക്കണം
  • ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ അനുവദിക്കും
  • യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് വരെ നടത്തിയ പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് ഫലം നെഗറ്റീവാണെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല
  • യാത്ര പുറപ്പെടുന്നതിന് മുമ്പ് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം

Image

Image

Advertisment