കൂടുതല്‍ ആകര്‍ഷകമായ ഓഫറില്‍ കെടിഎം ഡ്യൂക്ക് 200

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 1, 2020

ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎമ്മിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ മോട്ടോർസൈക്കിളായിരുന്നു ഡ്യൂക്ക് 200. കൂടാതെ ആഭ്യന്തര വിപണിയിൽ ബ്രാൻഡിന് അടിത്തറ പാകിയതും ഈ നേക്കഡ് സ്പോർട്‌സ് ബൈക്ക് തന്നെയാണ്.

വളരെക്കാലം വിപണിയിൽ മാറ്റമില്ലാതെ തുടർന്ന ഡ്യൂക്ക് 200 പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിനുശേഷം അടിമുടി മാറ്റവുമായാണ് എത്തിയത്. ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ വളരെ ജനപ്രിയമായ 250 ഡ്യൂക്കിന് സമാനമായ രൂപവുമായെത്തിയ 200 സിസി മോഡൽ ഇന്ന് കൂടുതൽ ആകർഷകമായ ഓഫറാണ്.

ഇന്ത്യയ്ക്ക് സമാനമായി മറ്റ് ചില ഏഷ്യൻ വിപണികളിലും കെടിഎം ഡ്യൂക്ക് 200 ജനപ്രിയമാണ്. അതിന്റെ ഫലമായി ഡ്യൂക്കിന്റെ സാന്നിധ്യം അമേരിക്കൻ വിപണിയും അറിയിക്കാൻ പോവുകയാണ് ഓസ്ട്രിയൻ ബ്രാൻഡ്.

വലിയ ഡിസ്‌പ്ലേസ്‌മെന്റ്, ബർ‌ലി-ലുക്കിംഗ് മോട്ടോർ‌സൈക്കിളുകളെ ഇഷ്ടപ്പെടുന്ന അമേരിക്കൻ ഉപഭോക്താക്കളെ 200 ഡ്യൂക്ക് എങ്ങനെ ആകർഷിക്കും എന്ന കാര്യം കണ്ടറിയണം. എന്നിരുന്നാലും സമീപകാലത്ത് ചെറുതും കൂടുതൽ താങ്ങാനാവുന്നതുമായ മോട്ടോർ സൈക്കിളുകളുടെ ആവശ്യം വർധിച്ചത് കെടിഎമ്മിന് ആശ്വാസമാണ്.

×