സംസ്ഥാനം വ്യവസായസൗഹൃദമാക്കാന്‍ നിയമം വരുന്നു; തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കും. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്, മന്ത്രി പറഞ്ഞു.

rajeev
Advertisment