04
Monday July 2022

മനുഷ്യസമാനമായ സ്പര്‍ശന സുഖം; ലൈംഗിക ജീവിതത്തിനായി ആര്‍ക്കും തിര‌ഞ്ഞെടുക്കാം,​ വരാന്‍ പോകുന്നത് സെക്സ് റോബോട്ടുകളുടെ കാലം

news desk
Sunday, June 12, 2022

റോബോട്ടും മനുഷ്യനുമായുള്ള ബന്ധം നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. ഭക്ഷണത്തിന്റെ രുചി നോക്കാന്‍ വരെ ഇന്ന് റോബോട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മനുഷ്യനൊപ്പമോ മനുഷ്യന് പകരക്കാരനായോ ഒക്കെ റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അത്തരത്തിലുള്ള റോബോര്‍ട്ടുകളുടെ ചെറുപതിപ്പുകള്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനുള്ള ശ്രമക്ത്തിലാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. സെക്സ് ടോയി വിപണന രംഗം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റില്‍ സെക്‌സ് റോബോട്ടുകളെ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. പ്രിന്റഡ് സ്കിന്‍ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിലൂടെ റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും.ലോകത്ത് വിപ്ലവമാകാവുന്ന കണ്ടുപിടിത്തം വരുന്നത്.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പ്രിന്റഡ് സ്കിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവഴി റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും. മനുഷ്യന്റെ ചര്‍മ്മത്തില്‍ ഇത്. ഘടിപ്പിച്ച സെന്‍സറുകളുമായി ബന്ധിപ്പിക്കുന്ന ഒരു റോബോട്ടിക് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണിത്. .സെക്സ് റോബോട്ടുകളുടെ ഉപയോഗം മനുഷ്യര്‍ക്ക്‍ കൂടുതല്‍ സുരക്ഷ നല്‍കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. താപനിലയും രാസവസ്തുക്കള്‍ വിഷലിപ്തമാണോ എന്ന് മനസ്സിലാക്കാന്‍നും റോബോട്ടുകളെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. ഹൈഡ്രോജെല്‍ ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്. റോബോട്ടുകളുടെ വിരല്‍ത്തുമ്ബുകള്‍ മനുഷ്യരുടേതിന് സമാനമാകാന്‍ ഇത് സഹായിക്കും.

റോബോട്ടുകള്‍ക്ക് ചുറ്റുമുള്ളവ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സെന്‍സറുകള്‍ ഹൈഡ്രോജലിനുള്ളില്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ വിവേകമുള്ള, സ്മാര്‍ട്ടായ റോബോട്ടുകളാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ പറഞ്ഞു. മനുഷ്യര്‍ യന്ത്രങ്ങളുമായി എല്ലാത്തരം ബന്ധങ്ങളും രൂപപ്പെടുത്താന്‍ തുടങ്ങിയതായി പഠനങ്ങള്‍ തെളിയിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ വരവ്,ലോകത്തിലെ ഏതാണ്ട് 84 ശതമാനം ആളുകള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്, ഒരു സര്‍വേ വെളിപ്പെടുത്തുന്നു, ഉപകരണങ്ങള്‍ നമുക്ക് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒന്നായി മാറുകയാണ്. സമാനമായി റോബോട്ടുകള്‍ മനുഷ്യരുടെ ലൈംഗിക ജീവിതത്തിന്റെ ഭാഗമാകുന്ന ഒരു കാലം വരുമെന്നാണ് ഡേവിഡ് ലെവിയെപ്പോലുള്ള ഗവേഷകര്‍ വിശ്വസിക്കുന്നത്.

“ആദ്യത്തെ അത്യാധുനിക സെക്‌സ് റോബോട്ടുകള്‍ 2050-ഓടെ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്, എന്നാല്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം അവ സാധാരണമാകുകയും ‘ഞാന്‍ ഒരു റോബോട്ടുമായി പ്രണയത്തിലാണ്’ എന്ന് ഒരു സുഹൃത്ത് പറയുന്നത് ആളുകള്‍ അംഗീകരിക്കുകയും ചെയ്യും. ഞാന്‍ അതിനെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നു.” എന്ന് വരെ ജനം പറയുമെന്നത് സാധാരണമാകുകയും ചെയ്യാനുള്ള സാധ്യതകളാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.

ലൈംഗിക അസമത്വം ഇല്ലാതാക്കാന്‍ സെക്‌സ് റോബോട്ടുകള്‍ സഹായിക്കുമെന്ന് എത്തിക്‌സ് വിദഗ്ധനായ നീല്‍ മക്‌ആര്‍തര്‍ മെന്‍സ് പറയുന്നു. പ്രായം, ആരോഗ്യം, അല്ലെങ്കില്‍ ,​ പരമ്ബരാഗത ആകര്‍ഷണ നിലവാരം” എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ കാരണം ലൈംഗിക പങ്കാളികളെ ലഭിക്കാത്ത ആളുകള്‍ക്ക് സെക്‌സ് റോബോട്ടുകള്‍ ഉപയോഗ പ്രദമാണെന്ന് അദ്ദേഹം പറയുന്നു.

കൂടാതെ, സെക്ഷ്വല്‍ ആല്‍ഫ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചില്‍ രണ്ടുപേരും റോബോട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി തുറന്ന് പറഞ്ഞു. .ഒരു മനുഷ്യനുമായി (30.1 ശതമാനം) കാഷ്വല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന് പകരം ഒരു സെക്‌സ് റോബോട്ടുമായി (37.5 ശതമാനം) അടുത്തിടപഴകാനാണ് കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നാണ് സര്‍വേഫലം .

More News

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. 16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ […]

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന്‍ എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന്‍ എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]

തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും […]

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്‍ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പാലക്കാട്: കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്എം ചെയർമാൻ ജോസ് കെ മാണി എംപി അഭ്യർത്ഥിച്ചു. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി യുകെ, ജർമ്മനി, കാനഡ, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം […]

മലയാളികളുടെ പ്രിയ അമ്മമുഖങ്ങളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേര്‍പാട് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകര്‍ച്ചയില്‍ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച്‌ സംസാരിക്കുകയാണ് സിന്ധാര്‍ഥ്. അമ്മയെ കുറിച്ച്‌ വന്ന വ്യാജ വാര്‍ത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ […]

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ […]

പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിന്റെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും സ്വന്തം നാട്ടിലും താൻ ഗർഭിണിയാണെന്നാണ് ഷംന പറഞ്ഞിരുന്നത്. ഏപ്രിൽ മാസത്തിൽ പ്രസവിച്ചുവെന്നും, കുഞ്ഞ് ഐസിയുവിലാണെന്നുമാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കള്ളത്തരം പൊളിയാതിരിക്കാനാണ് കുഞ്ഞിനെ ഷംന തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. ഏപ്രിൽ 22ന് പ്രസവിച്ചുവെന്നാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇവരുടെ ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല. ആശാവർക്കറുടെ […]

error: Content is protected !!