തളിപ്പറമ്പ്: പട്ടുവത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും 6 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു.
/sathyam/media/post_attachments/2fSU3aUGsmGVAhWEdwju.jpg)
പട്ടുവം കാവുങ്കൽ ചെല്ലരിയൻ അഭിലാഷിനെയാണ് (40) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2016 ഫെബ്രവരി 29നാണ് അഭിലാഷിനെ അറസ്റ്റു ചെയ്തത്.
ഇവിടെയുള്ള ആരാധനാലയത്തിന്റെ ഹാളിൽവച്ച് പല തവണയായി ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്കു വേണ്ടി അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.