Advertisment

തിരുവനന്തപുരത്ത് 73,330 പുതിയ വോട്ടര്‍മാര്‍, 28,598 യുവ വോട്ടര്‍മാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vote

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 73,330 പുതിയ വോട്ടര്‍മാര്‍, 28,598 യുവ വോട്ടര്‍മാര്‍. 2023 ജൂലൈ 21 മുതലുള്ള കണക്ക് പ്രകാരമാണ് ജില്ലയില്‍ പുതിയതായി 73,330 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Advertisment

വോട്ടര്‍പട്ടികയുടെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി 65,342 പേര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവര്‍, ഇരട്ടിപ്പ്, താമസം മാറിപ്പോയവര്‍, ആബ്‌സന്റീസ് എന്നിവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

നിലവില്‍ ജില്ലയില്‍ ആകെ 27,82,800 വോട്ടര്‍മാരാണുള്ളത്. അതില്‍ 13,20,017 സ്ത്രീ വോട്ടര്‍മാരും 14,62,691 പുരുഷ വോട്ടര്‍മാരും 92 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 28,598 പേര്‍ യുവ വോട്ടര്‍മാരും 25,416 പേര്‍ ഭിന്നശേഷി വോട്ടര്‍മാരുമാണ്.

80 വയസിന് മുകളില്‍ 78,032 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

 തിരുവനന്തപുരം ജില്ലയില്‍ 2,730 ബൂത്തുകളാണുള്ളത്. പോള്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും കൗണ്ടിങിനും നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

Advertisment