/sathyam/media/post_attachments/XtJxxO24zBuK0dDjxqnt.jpg)
ചിത്രം: ന്യൂസിലാന്‍ഡിലെ പുതുവത്സരാഘോഷം
ഓര്‍മയുടെ കണക്കുപുസ്തകത്തില്‍ ദുരിതനാളുകള്‍ വിതച്ച 2020 കടന്നുപോകുമ്പോള്‍, ഏറെ പ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേറ്റ് രാജ്യം. കൊവിഡ് മഹാമാരി, കരിപ്പുര്‍ വിമാനാപകടം, പെട്ടിമുടി ഉരുള്‍പൊട്ടല്‍ തുടങ്ങി മലയാളി മറക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ദുരന്തങ്ങളാണ് 2020-ല്‍ സംഭവിച്ചത്.
വാക്‌സിന്‍ വിതരണത്തോടെ 2021ല്‍ കൊവിഡ് മഹാമാരിക്ക് അന്ത്യം കുറിക്കാമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. കഴിഞ്ഞകാല ദുരിതങ്ങളെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പുതിയ ജീവിതം കരുപ്പിടിക്കാമെന്ന പ്രതീക്ഷയാണ് പുതുവത്സരം സമ്മാനിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളാല്‍ സംസ്ഥാനത്തും രാജ്യത്തും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് പുതുവര്‍ഷം ആഘോഷിച്ചത്. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ 10മണിവരെ മാത്രം എന്ന നിര്‍ദേശം ഉള്ളതിനാല്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും നടന്നില്ല. എങ്കിലും പലയിടങ്ങളിലും പടക്കം പൊട്ടിച്ചും മറ്റും ആളുകള്‍ വീട്ടില്‍ പുതുവത്സരത്തെ സ്വാഗതം ചെയ്തു.
പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ ദ്വീപുകൾ 2020നോട് വിട പറഞ്ഞത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി.
പ്രമുഖരുടെ ആശംസകള്‍...
മുഖ്യമന്ത്രി പിണറായി വിജയന്‍
ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്.
എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം.
അതോടൊപ്പം, ആഘോഷത്തിൻ്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. ആഘോഷത്തിൻ്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്കുകൾ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളിൽ ആഘോഷങ്ങളെല്ലാം നിർബന്ധമായും പൂർത്തിയാക്കുകയും വേണം.
ഈ ജാഗ്രത കാണിക്കേണ്ടത് രോഗാതുരത ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഇതുവരെ നിങ്ങളോരുത്തരും പ്രദർശിപ്പിച്ച ശ്ലാഘനീയമായ കരുതലും ഉത്തരവാദിത്വബോധവുമാണ് ഈ മഹാമാരിയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ കേരളത്തിനു സഹായകരമായത്. അതിനിയും തുടരണം എന്ന് ഓർമ്മിപ്പിക്കട്ടെ. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.
ലോകവ്യാപകമായി കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണിയ്ക്കും പ്രതിസന്ധികൾക്കുമിടയിലാണ് നമ്മൾ 2021-നെ വരവേൽക്കുന്നത്., ആശങ്കകള്‍ മാറി, പ്രത്യാശകള്‍ നിറഞ്ഞ പുതുവർഷത്തെ നമുക്ക് പ്രതീക്ഷയോടെ വരവേൽക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
https://www.facebook.com/rameshchennithala/videos/404992173938245
ജോസ് കെ മാണി
ലോകം മുഴുവനും കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. കൈകള്‍ കഴുകി, മാസ്‌ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് നാം നേടിയെടുത്ത പ്രതിരോധമതില്‍ തകരാതെ സൂക്ഷിക്കാം. കൊവിഡ് ഇല്ലാത്ത പുലരിക്കായി നമുക്ക് കാത്തിരിക്കാം. എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us