ന്യുയോര്‍ക്ക്: കൊവിഡ് ന്യുയോര്‍ക്കിനെ കാര്‍ന്നു തിന്നുന്ന പശ്ചാത്തലത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ മാന്‍ഹട്ടാനിലെ സെന്റ് ജോണ്‍ കത്തീഡ്രല്‍ താത്കാലികമായി ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനം. പ്രശസ്ത സുവിശേഷകനും സാമറിത്തന്‍സ് പേഴ്‌സ് സംഘടനയുടെ സ്ഥാപകനുമായ റവ. ഫ്രാങ്ക്‌ളിന്‍ ഗ്രഹാമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.
ഈയാഴ്ചയുടെ അവസാനത്തോടെ 200 രോഗികളെ ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് കത്തീഡ്രലിന്റെ ഡീനായ റവ. ക്ലിഫ്റ്റന്‍ ഡാനിയല്‍ പറഞ്ഞു. 400 കിടക്കകള്‍ കഴിഞ്ഞയാഴ്ച പള്ളിയിലെത്തിച്ചതായും എന്നാല്‍ കൊവിഡ് ബാധിതരെ ഇവിടെ ചികിത്സിക്കുമോ എന്നത് വ്യക്തമല്ലെന്നും പള്ളിയുടെ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ന്യുയോര്‍ക്കില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 731 പേര്‍ ന്യുയോര്‍ക്കില്‍ മരിച്ചു. ഇതോടെ ന്യുയോര്‍ക്കില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5489 ആയി.