കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; ന്യുയോര്‍ക്കില്‍ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷത്തേക്ക് അടച്ചു

New Update

ന്യുയോര്‍ക്ക്: കൊവിഡ് കാര്‍ന്നുതിന്നുന്ന അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ദുരിതം സംഭവിച്ചത് ന്യുയോര്‍ക്കിലാണ്. കൊവിഡ് ബാധിച്ച് ന്യുയോര്‍ക്കില്‍ മരിച്ചവരുടെ എണ്ണം എണ്ണായിരത്തിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ന്യുയോര്‍ക്കിലെ സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Advertisment

publive-image

മേയര്‍ ബില്‍ഡി ബ്ലാസിയോ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാര്‍ച്ച് 16 മുതല്‍ ന്യുയോര്‍ക്ക് നഗരത്തിലെ വിദ്യാലയങ്ങള്‍ അടച്ചിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ അധ്യയനവര്‍ഷം ഇനി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

Advertisment