തിരുവനന്തപുരത്ത് ലക്ഷങ്ങൾ മുടക്കി ടാറിങ് നടത്തി ; ഒരു ദിവസം പിന്നിടുന്നതിന് മുമ്പേ റോഡ് പൊട്ടിപ്പൊളിഞ്ഞു ;  റോഡിൽ ടാർ കാണാനേ ഇല്ല,  വീപ്പയിൽ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രം ! ; ടാറില്‍ മണ്ണ് കലര്‍ത്തിയെന്ന് സംശയം;   കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ്‌ നഗർ ശംഖുമുഖം റോഡിൽ ലക്ഷങ്ങൾ മുടക്കി ടാറിങ് നടത്തി ഒരു ദിവസം പിന്നിടുന്നതിന് മുമ്പേ റോഡ് പൊട്ടിപ്പൊളിഞ്ഞു.

Advertisment

publive-image

നിർമ്മാണം പൂർത്തിയായ റോഡിൽ ടാർ കാണാനേ ഇല്ല. വീപ്പയിൽ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയാണ് ടാറിങ് നടത്തിയത്. പാളികളായി ഇളക്കിയെടുക്കാമെന്ന് നിലയിലാണ് റോഡ് ഇപ്പോഴുള്ളത്.

മൂന്നുറിലധികം കുടുംബങ്ങളുടെ സഞ്ചാര പാതയാണ് ടാറിംഗിന് തൊട്ടുപിന്നാലെ പൊട്ടിപ്പൊളിഞ്ഞത്.കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശരിയായ അളവിൽ ടാർ ഉപയോഗിക്കാത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ടാറില്‍ മണ്ണിന്‍റെ അംശമുള്ളപ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisment