Advertisment

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു; കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞു. നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. വെള്ളത്തിൽ പൂർണമായും മുങ്ങിയ തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാത വഴിയുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട് എന്ന് കെഎസ്ആർടിസി ഔദ്യോഗികമായി അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂരിഭാഗം കെ എസ് ആർ ടി സി ബസ് സർവീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിർത്തിവച്ചിരുന്ന സർവീസുകൾ വീണ്ടും തുടങ്ങിയത്. പാലായിൽ നിന്ന് കുമളി ഒഴികെയുള്ള സർവീസുകൾ ആരംഭിച്ചു.

കുട്ടിക്കാനം- മുണ്ടക്കയം സർവീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമൺ-കോട്ടയം സർവീസ് തുടങ്ങി. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിർത്തിവച്ചു.

അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവച്ചത്. ജില്ലാ കളക്ടർ പി കെ ജയശ്രീ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള രാത്രികാല യാത്ര നിരോധിച്ചു.

 

NEWS
Advertisment