ഹരിപ്പാട് ബൈക്ക് ഓടയിൽ വീണ് യുവാവ് മരിച്ചു

New Update

publive-image

Advertisment

ഹരിപ്പാട്: ബൈക്ക് ഓടയിൽ വീണ് യുവാവ് മരിച്ചു. കരുവാറ്റ പാലപ്പറമ്പിൽ പടീറ്റതിൽ കൃഷ്ണനാചാരിയുടെ മകൻ കൃഷ്ണകുമാർ (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോട് കുടി കരുവാറ്റ മഞ്ജുളേത്ത് ദേവീക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലായിരുന്നു അപകടം.

മരപ്പണിക്കാരനായ കൃഷ്ണകുമാർ സുഹൃത്തിന്‍റെ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് സമീപത്തെ ഓടയിൽ വീഴുകയായിരുന്നു. തലയ്ക്കു ക്ഷതമേറ്റ കൃഷ്ണകുമാർ രക്തം വാർന്ന് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്നത് ഇന്ന് പുലർച്ചെ പത്രവിതരണക്കാരനാണ് കണ്ടത്.

പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് താലുക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും കൃഷ്ണകുമാർ മരണപ്പെട്ടിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അവിവാഹിതനാണ്. മാതാവ്: ജാനകി.

NEWS
Advertisment