New Update
Advertisment
ആലപ്പുഴ : നഗരസഭാപരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. എസ്ഡിപിഐ , ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരസഭാ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഹയർസെക്കന്ററി തലംവരെയുള്ള സ്‌കളുകൾക്കാണ് അവധി. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്ന് നടത്താനിരുന്ന ചിത്രരചനാ മത്സരവും മാറ്റിവെച്ചു. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായാണ് ഇന്ന് ചിത്ര രചനാ മത്സരം സംഘടിപ്പിക്കാനിരുന്നത്.