ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
Advertisment
ആലപ്പുഴ: വനിതാ പൊലീസ് സ്റ്റേഷനിൽ വനിതാ എസ്.ഐയെ കൈയേറ്റം ചെയ്ത യുവതി പൊലീസ് കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിയായ യുവനടന്റെ ഭാര്യയുടെ പേരിൽ സൗത്ത് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച ഉച്ചക്കു ശേഷമായിരുന്നു സംഭവം. പരാതി സംബന്ധിച്ച് സംസാരിക്കാൻ വിളിച്ചുവരുത്തിയ യുവതി വനിതാ സബ് ഇൻസ്പെക്ടറുടെ കോളറിനു പിടിക്കുകയും മുറിയിലെ കണ്ണാടിച്ചില്ല് പൊട്ടിക്കുകയും ചെയ്തു.
പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ യുവതി പ്രകോപിതയായി എതിർ കക്ഷിയെ മർദ്ദിക്കാൻ തുനിഞ്ഞു. തുടർന്ന്, വനിതാ എസ്.ഐ.യെ കൈയേറ്റം ചെയ്യുകയായിരുന്നു.