മതമൈത്രിയുടെ പ്രതീകങ്ങളായ ആരാധനാലയങ്ങൾ... (ലേഖനം)

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മതമൈത്രിയും സാഹോദര്യവും നിലനിർത്തുന്ന മൂന്ന് ആരാധനാലയങ്ങൾ പാലക്കാട്ടുണ്ട്. ആഘോഷങ്ങളും ഉത്സവങ്ങളും പരസ്പരം സഹകരിച്ചു പങ്കെടുത്ത് സന്തോഷം പങ്കുവെക്കുന്നു. ഇത് വർഷങ്ങളുടെ പഴക്കമുള്ള പാരമ്പര്യം.

Advertisment

ഹരിക്കാര തെരുവിലെ ഹനഫി ജുമ മസ്ജിദ്, തൊട്ടു പുറകിലെ മാരിയമ്മൻ ക്ഷേത്രം, അതിനടുത്ത് കോയമ്പത്തൂർ റോഡിലെ സെൻ്റ് സെബാസ്റ്റ്യൻ പള്ളി (മാതാ കോവിൽ) എന്നിവയാണ് ഈ ആരാധനാലയങ്ങൾ.

പഴയ തലമുറക്കാർ ചെയ്ത സാഹോദര്യ ബന്ധം പുതുതലമുറയും കാത്തു സൂക്ഷിക്കുന്നു. പെരുന്നാളോ മറ്റ് ആഘോഷങ്ങളോ നടക്കുമ്പോൾ പരസ്പരം പങ്കുവെച്ച് സ്നേഹവിരുന്ന് നടത്തുക പതിവാണെന്ന് ആരാധനാലയ അധികാരികൾ പറയുന്നു.

അഹം ബഹ്മാസ് മി - ഞാൻ ബ്രഹ്മാവാണെന്നാണ് അതിനർത്ഥം. അതേ അർത്ഥം വരുന്ന വാക്യം ബൈബിളിൽ കാണുന്നത് - ദൈവം മനുഷ്യനെ തൻ്റെ ഛായയിൽ സൃഷ്ടിച്ചു. സൃഷ്ടികർമ്മത്തിൽ അവനെ പങ്കാളിയാക്കി.

അതുപോലെ തന്നെ, തന്നേപ്പോലെ തന്നെ തൻ്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന് ബൈബിളിൽ പറയുമ്പോൾ - അയൽപക്കത്തുള്ള സഹോദരങ്ങൾ പട്ടിണി കിടക്കുന്നതു കണ്ടാൽ അവർക്ക് ഭക്ഷണം നൽകിയതിനു ശേഷം നീ കഴിക്കുക എന്ന ഖുറ് ആൻ വചനം ശ്രദ്ധേയമാണെന്നു് മതപണ്ഡിതന്മാർ പറയുന്നു.

എല്ലാ മതങ്ങളുടേയും അന്ത:സത്ത പരസ്പര സ്നേഹമാണ്. ദൈവം സ്നേഹമാണ്. ഇത് - തിരിച്ചറിയാത്തവരാണ് വർഗ്ഗീയത വളർത്താൻ ശ്രമിക്കുന്നത്. ദൈവം സൃഷ്ടിച്ച മനുഷ്യന് - മതമില്ല മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അത് ഓരോരുത്തരുടേയും ദൈവീക വിശ്വാസമാണെന്നതിലുപരി മറ്റൊന്നുമല്ലെന്ന് ചിന്തിക്കേണ്ടതാണ്.

എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യൻ്റെ ആരോഗ്യത്തിനുതകുന്നതാണ്. നോമ്പെടുക്കുന്നതും തീർത്ഥാടനവും മറ്റും മനുഷ്യരുടെ ആരോഗ്യ സംരക്ഷണവും കണക്കാക്കിയാണ് പൂർവ്വീകർ അനുവർത്തിച്ചു പോന്നിരുന്നത്.

പുതു തലമുറക്ക് ഒരു സന്ദേശമാണ് പാലക്കാട്ടെ ഈ മൂന്നു ആരാധനാലയങ്ങൾ എന്നതിന് തർക്കമില്ല.

Advertisment