കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ത്യയിലെ ദത്തെടുക്കൽ നിയമങ്ങളും വ്യവസ്ഥകളും - അറിയേണ്ടതെല്ലാം

New Update

publive-image

Advertisment

കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമുള്ളവർ ഇന്ത്യയിലെ ദത്തെടുക്കൽ നിയമങ്ങളും വ്യവസ്ഥകളും അറിയേണ്ടത് അത്യാവശ്യമാണ്. ആദ്യമായി ഓൺലൈനായി അപേക്ഷ നൽകുക എന്നതാണ്.

എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം ?

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (CARA) വെബ്സൈറ്റ് cara.nic.in സന്ദർശിച്ച് ഓൺലൈ നായി അപേക്ഷിക്കാം. ഇതിൽ, നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, നിങ്ങളുടെ ഫോട്ടോ, വിവാഹ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും വരുമാന സർട്ടിഫിക്കറ്റ് പോലുള്ള ആവശ്യമായ രേഖകളും ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതുണ്ട്.

ഇതിനുശേഷം, അപേക്ഷിക്കുന്ന സമയത്ത് തന്നെ ഗൃഹസന്ദർശനത്തിനായി ഒരു ഏജൻസിയെ തിരഞ്ഞെടുക്കണം. അന്വേഷണത്തിനും പരിശോധനകൾ ക്കുമായി ആ ഏജൻസി നിങ്ങളുടെ വീട്ടിൽ നേരിട്ടെത്തുന്നതായിരിക്കും..

A . ഇന്ത്യയിൽ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള പ്രധാന നിയമങ്ങൾ എന്തൊക്കെയാണ് എന്നറിയാം

1. നിയമപരമായി, സിംഗിൾ രക്ഷകർത്താവിനോ വിവാഹിതരായ ദമ്പതികൾക്കോ ഒരു കുട്ടിയെ ദത്തെ ടുക്കാവുന്നതാണ്. വിവാഹിതരായ ദമ്പതികൾക്ക് ആൺകുട്ടിയെയോ പെൺകുട്ടിയെയോ ദത്തെടുക്കാം. അവിവാഹിതയായ ഒരു സ്ത്രീ ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾക്ക് ഒരു ആൺ കുട്ടിയെയോ പെൺകുട്ടിയെയോ ദത്തെടുക്കാം, എന്നാൽ ഒരു പുരുഷന് ആൺകുട്ടിയെ മാത്രമേ ദത്തെടു ക്കാൻ കഴിയുകയുള്ളു.

2. വിവാഹിതരായ ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കുകയാണെങ്കിൽ, അവർ വിവാഹിതരായി കുറഞ്ഞത് രണ്ടു വർഷമെങ്കിലും കഴിഞ്ഞിരിക്കണം.

3. കുട്ടിയും ദത്തെടുക്കുന്ന മാതാപിതാക്കളും തമ്മിൽ കുറഞ്ഞത് 25 വയസ്സ് വ്യത്യാസം ഉണ്ടായിരിക്കണം.

4. ദത്തെടുക്കുന്ന മാതാപിതാക്കൾ ശാരീരികമായും മാനസികമായും വൈകാരികമായും സാമ്പത്തികമായും നല്ല നിലയിലായിരിക്കണം. കൂടാതെ അവർക്ക് ഗുരുതരമായ രോഗങ്ങളൊന്നുമില്ലെന്നും ഒരു വിധത്തിലുള്ള ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തണം.

5. ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ തീരുമാനത്തിൽ ഇരുവരുടെയും സമ്മതം ആവശ്യമാണ്.

B. ഇനി കുട്ടികളെ ദത്തെടുക്കുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് അറിയാം.

1. ദത്തെടുക്കുന്ന കുടുംബത്തിന്റെ നിലവിലെ ഏതെങ്കിലും ഫോട്ടോ.

2. പാസ്‌പോർട്ട്, വോട്ടർ ഐഡി, ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, ഇവയിലേതെങ്കിലും രേഖകൾ ഉണ്ടായിരിക്കണം.

3. ദത്തെടുക്കുന്ന കുടുംബത്തിന്റെ റസിഡന്റ് സർട്ടിഫിക്കറ്റ് നൽകേണ്ടത് ആവശ്യമാണ്. ഇതിനായി ആധാർ കാർഡ്, വോട്ടർ കാർഡ്, പാസ്പോർട്ട്, വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ എന്നിവയും നൽകാം.

4. ദത്തെടുക്കുന്ന വ്യക്തിയുടെ കഴിഞ്ഞ വർഷത്തെ ആദായ നികുതി റിട്ടേണിന്റെ ആധികാരിക പകർപ്പ് നൽകേണ്ടതും ആവശ്യമാണ്.

5. അവിവാഹിതരായ വ്യക്തികളും വിവാഹിതരായ ദമ്പതികളും തങ്ങൾക്ക് സാംക്രമികമോ മാരകമോ ആയ രോഗങ്ങളൊന്നും ഇല്ലായെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

6. ദത്തെടുക്കുന്ന വ്യക്തി വിവാഹിതനാണെങ്കിൽ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് , വിവാഹമോചനം നേടിയിട്ടുണ്ടെങ്കിൽ അതിൻ്റെ രേഖകളും ഭാര്യയോ ഭർത്താവോ മരിച്ചിട്ടുണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റും നൽകേണ്ടതാണ്.

7. ഇനി നിങ്ങൾ അവിവാഹിതനാണെങ്കിൽ, നിങ്ങളുടെ ബന്ധുക്കൾ ഒരു അണ്ടർടേക്കിങ് (Undertaking) നൽകേണ്ടിവരും.

8. ദത്തെടുക്കുന്ന കുടുംബത്തിൽ ഇതിനകം മുതിർന്ന കുട്ടികൾ ഉണ്ടെങ്കിൽ, അവരുടെ സമ്മതവും ആവശ്യമാണ്.

Advertisment