ഒരു വ്യക്തിക്ക് എത്ര അളവ് മദ്യം കൈവശം സൂക്ഷിക്കാം ? പൊതു സ്ഥലത്തോ പൊതു സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിലോ മദ്യപിക്കാന്‍ അനുവാദമുണ്ടോ ? വിശേഷാവസരങ്ങളില്‍ വീട്ടില്‍ അതിഥികള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് ആവശ്യമുണ്ടോ ? അറിയേണ്ട കാര്യങ്ങള്‍ ഇവയെല്ലാം… 

New Update

publive-image

ഒരു വ്യക്തിക്ക് എത്ര അളവ് മദ്യം കൈവശം സൂക്ഷിക്കാം ?

Advertisment

സർക്കാർ ഉത്തരവ് GO(P) No. 17/2012 Dtd 14/2/2012 പ്രകാരം ഒരു വ്യക്തിക്ക് (21 Years & Above) താഴെ കൊടുത്തിട്ടുള്ള അളവിൽ ബില്ലോടുകൂടി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നു.

കള്ള് 1.5 ലിറ്റർ
IMFL (വിദേശ മദ്യം) 3 ലിറ്റർ
FMML 2.5 ലിറ്റർ
ബിയർ 3.5 ലിറ്റർ
വൈൻ 3.5 ലിറ്റർ.

പൊതു സ്ഥലത്ത് മദ്യപിക്കുവാൻ അനുമതിയുണ്ടോ ?

അബ്കാരി ആക്ട് 15C പ്രകാരം പൊതു സ്ഥലത്ത് മദ്യപിക്കാൻ പാടുള്ളതല്ല. പൊതുസ്ഥലം എന്നതിൽനിന്നും വീടുകളും, സ്വകാര്യ വാസസ്ഥലവും (Hotel Room) ഒഴിവാക്കപ്പെട്ടിരിക്കുന്നു.

പൊതു സ്ഥലത്ത് പാർക്ക് ചെയ്തിട്ടുള്ള കാറിലിരുന്ന് മദ്യപിക്കാമോ?

കാർ ഒരു പൊതു സ്ഥലമായി അബ്കാരി നിയമത്തിൽ കണക്കാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അത്തരത്തിലുള്ള മദ്യപാനം കുറ്റകരമാണ്.

വിശേഷ അവസരങ്ങളിൽ വീട്ടിൽ വരുന്ന അതിഥികൾക്ക് മദ്യം വിളമ്പുന്നതിനു ലൈസൻസ് ആവശ്യമുണ്ടോ?

ചട്ടപ്രകാരം FL-6 ലൈസൻസ് എടുക്കണം. എങ്കിലും വീട് ഒരു പൊതുസ്ഥലമായി കണക്കാക്കി താൽക്കാലിക ലൈസൻസിനു നിർബന്ധിക്കുവാൻ സാധിക്കില്ലായെന്ന് ഹൈക്കോടതി റൂളിംഗ് നിലവിലുണ്ട്.

(CONSUMER COMPLAINTS AND PROTECTION SOCIETY)

voices
Advertisment