രാജ്യത്തെ നില വളരെ ഗുരുതരം. ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ ആളുകൾ കൊല്ലപ്പെടുന്നു. വീടുകളും സമ്പത്തും കൊള്ളയടിക്കുന്നു... ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി... അഫ്ഘാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻ ലോകത്തോടഭ്യർത്ഥിക്കുന്നു ! ഞങ്ങളെ ദയവായി ഈ അരാജകത്വത്തിൽ ഉപേക്ഷിച്ചുപോകരുത്...

New Update

publive-image

Advertisment

അഫ്ഘാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻ ലോകത്തോ ടഭ്യർത്ഥിക്കുന്നു... "എൻ്റെ രാജ്യത്തെ നില വളരെ ഗുരുതരമാണ്. നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ ആളുകൾ കൊല്ലപ്പെടുന്നു. വീടുകളും സമ്പത്തും കൊള്ളയടിക്കുന്നു, തകർക്കപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി"

publive-image

"ഞങ്ങളെ ദയവായി ഈ അരാജകത്വത്തിൽ ഉപേക്ഷിച്ചുപോകരുത്. അഫ്ഘാൻ ജനതയെയും അഫ്ഘാനിസ്ഥാനെയും ഇല്ലായ്മചെയ്യുന്നതവസാനിപ്പിക്കണം. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്." ഇതാണ് അദ്ദേഹത്തിൻ്റെ അഭ്യർത്ഥനയുടെ പൂർണ്ണരൂപം.

publive-image

ജനങ്ങൾ പലായനം ചെയ്യുന്നു. അഫ്ഘാൻ സൈന്യം പലയിടത്തും ആയുധം വച്ച് കീഴടങ്ങുന്നു. ചിലർ രാജ്യം വിട്ടോടുന്നു. പല സ്ഥലങ്ങളിലും പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നത്. തികഞ്ഞ ആഭ്യന്തരയുദ്ധം എന്നുതന്നെ പറയാം.

publive-image

താലിബാൻ പറയുംപോലെ പല തീവ്രവാദി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നില്ല. താലിബാൻ മുൻപ് ഭരിച്ചിരുന്ന അതേ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്ക, റഷ്യ ഉൾപ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളും വിഷയത്തിൽനിന്നും അകന്നുമാറിക്കഴിഞ്ഞു.

publive-image

ഈ അവസ്ഥയിലാണ് റഷീദ് ഖാന്റെ വേദനാനിർഭരമായ ഈ അഭ്യർത്ഥന ലോകരാജ്യങ്ങളോടായി അദ്ദേഹം നടത്തിയിരിക്കുന്നത്.

voices
Advertisment