/sathyam/media/post_attachments/Pe6JOW41WiEvO3KTuXtT.jpg)
"ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നടത്തിയ 2200 കോടി രൂപയുടെ വികസനപദ്ധതികൾ ഞങ്ങൾ അംഗീകരിക്കുന്നു. അഫ്ഗാൻ ജനതയ്ക്കായി ഇന്ത്യ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. അഫ്‌ഗാനിൽ കഴിയുന്ന ഒരിന്ത്യാക്കാരനും ഞങ്ങളിൽ നിന്ന് ഒരു പോറൽപോലും ഏൽക്കില്ല. അഫ്‌ഗാനിലെ ഹിന്ദു, സിഖ് ആരാധനാലയനകൾക്കും ഞങ്ങൾ പൂർണ്ണ സംരക്ഷണം ഉറപ്പാക്കും. പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദസംഘടനകളുമായി താലിബാനെ ബന്ധപ്പെടുത്തുന്നത് അസത്യവും കേവലം ആരോപണവും മാത്രമാണ്. ഇന്ത്യക്കെതിരേ അഫ്‌ഗാൻ മണ്ണിൽ പ്രവർത്തിക്കാൻ ഞങ്ങൾ ഒരു ശക്തിയെയും അനുവദിക്കില്ല. എന്നാൽ ഇന്ത്യ അഫ്‌ഗാനിലേക്ക് സൈന്യത്തെ അയച്ചാൽ കാര്യങ്ങൾ വഷളാകും" ഇതായിരുന്നു താലിബാൻ വക്താവ് മുഹമ്മദ് ശുഹെൽ ഷാഹിൻ കഴിഞ്ഞ ദിവസം ഒരൽപ്പം ഭീഷണിയുടെ സ്വരത്തിൽ ഇന്ത്യക്ക് നൽകിയ മുന്നറിയിപ്പ്.
ഇതിനുമറുപടിയായി " അഫ്‌ഗാനിസ്ഥാനിൽ ബലപ്രയോഗത്തിലൂടെ അധികാരത്തിൽ വരുന്ന സർക്കാരിനെ ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്നമേയില്ലെന്നാണ്" ഇന്ത്യ വ്യക്തമാക്കിയത്.
കാബൂൾ വീഴാൻ ഇനി ദിവസങ്ങളോ മണിക്കൂറുകളോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. കാബൂളിൽ നിന്ന് കേവലം 40 കിലോമീറ്റർ അകലെയാണ് താലിബാൻ എന്നും അതല്ല അവർ നഗരം വളഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരു മനുഷ്യകൂട്ടക്കുരുതി ഏതു നിമിഷവും സംഭവിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.രാജ്യത്തിന്റെ 65 % വും ഇപ്പോൾ താലിബാന്റെ അധീനതയിലായിക്കഴിഞ്ഞു.
/sathyam/media/post_attachments/A3cGyC5Bg7zyBybdevbg.jpg)
നാറ്റോ സഖ്യവും ഐക്യരാഷ്ട്രസഭയും അതിശക്തമായ ഭാഷയിൽ താലിബാന്റെ അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്. താലിബാനെതിരേ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്‌ക്കൊപ്പം പാക്കിസ്ഥാനും ഖത്തറും അണിനിരന്നത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. ഒരു കാര്യം ഉറപ്പിക്കാം അതായത് വരും നാളുകളിൽ താലിബാനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള പാത അത്ര സുഗമമായിരിക്കില്ല എന്നതുതന്നെ.
ഈയവസരത്തിൽ അഫ്‌ഗാനിസ്ഥാനെപ്പറ്റി ഒരു ഹൃസ്വവിവരണം കൂടി അനിവാര്യമാണ്. പർവതങ്ങളുടെ നാടായ അഫ്ഗാനിസ്ഥാനിലെ ജനസംഖ്യ 3.8 കോടിയാണ്. ഏകദേശം കേരളത്തിന് തുല്യം. രാജ്യത്തെ മൊത്തം ജില്ലകളുടെ എണ്ണം 421 ആണ്. നൂറ്റാണ്ടുകളുടെ യുദ്ധക്കെടുതികൾ കണ്ടനുഭവിച്ച ജനത.
തലസ്ഥാനമായ കാബൂളിൽ മാത്രം 45 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.അതായത് മൊത്തം ജനസംഖ്യ യുടെ 12 %. മറ്റു പ്രമുഖ പട്ടണങ്ങളായ ഹെറാത്തിലെ (Herat ) ജനസംഖ്യ 19 ലക്ഷവും നൻഹർഹാറിൽ (Nangarhar )15 ലക്ഷവും Balkh ൽ 13 ലക്ഷവും Kandahar ൽ 12 ലക്ഷവുമാണ്.
ഇക്കഴിഞ്ഞ മെയ് മാസത്തിനുശേഷം ഏകദേശം 2.44 ലക്ഷം ആളുകൾ വീടുകൾ ഉപേക്ഷിച്ച് രാജ്യത്തിന കത്ത് പല ഭാഗത്തായി അഭയാർഥികളായി കഴിയുന്നു.
കോവിഡ് വ്യാപനത്തിന് മുൻപ് അഫഗാനിസ്ഥാനിൽ 55 % ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് അതിജീവിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഏറ്റവും പുതിയ കണക്കനുസരിച്ച് അവിടെ ദരിദ്രരുടെ സംഖ്യ 72 % ആണ്.
/sathyam/media/post_attachments/BXmCX0EcorSLq8Bagnxr.jpg)
സാക്ഷരതയിൽ ലോകത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ അഫ്‌ഗാനിസ്ഥാനിൽ 15 വയസ്സിനുമുകളിലുള്ള 50 % ത്തിലധികം ആളുകൾക്കും എഴുത്തും വായനയുമറിയില്ല. സ്ത്രീകളിൽ ഇത് 70 % ത്തോളമാണ്.
ഈ വർഷം (2021) ജനുവരി ഒന്നുമുതൽ ജൂലൈ 24 വരെ അഫ്‌ഗാനിസ്ഥാനിൽ 3.90 ലക്ഷം ആളുകൾ വീടുകൾ ഉപേക്ഷിച്ചു മറ്റു സ്ഥലങ്ങളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഞട്ടിപ്പിക്കുന്ന വസ്തുത ഇതിൽ 59 % കുട്ടികളാണത്രേ. ജൂൺ മാസത്തിൽ മാത്രം ഒരു ലക്ഷത്തിലധികം ആളുകളാണ് ഇങ്ങനെ നാടുവിട്ടത്.
UNHCR പുറത്തുവിട്ട 2020 ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 26 ലക്ഷം അഫ്‌ഗാനികൾ ശരണാർഥികളായുണ്ട്.ഇതിൽ 86 % അയൽരാജ്യങ്ങളിലും 12 % യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുമാണ്. മറ്റുള്ളവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us