അഫ്ഘാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 12 ഉം പൂർണ്ണമായും താലിബാൻ അധീനതയിലായിക്കഴിഞ്ഞു. സൈന്യം പല സ്ഥലത്തും ചെറുത്തുനിൽപ്പുപോലും നടത്താതെ കീഴടങ്ങുകയാണ്. നേതാക്കൾ പലരും ഒളിവിൽപ്പോകുകയോ രാജ്യം വിടുകയോ ചെയ്തിരിക്കുന്നു. പതിനായിരക്കണക്കിനാളുകൾ പാലായന ത്തിന്റെ പാതയിലാണ്.
അഫ്‌ഗാനിസ്ഥാനിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെപ്പറ്റി ചർച്ചചെയ്യാൻ ഇന്നലെ ഖത്തറിലെ ദോഹയിൽ നടന്ന അമേരിക്ക, ഖത്തർ, ചൈന, റഷ്യ, പാക്കിസ്ഥാൻ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ജർമ്മനി, നോർവേ, തുർക്കി ഉൾപ്പെടെ 20 രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രതിനിധി കളുടെ സമ്മേളനം പാസ്സാക്കിയ പ്രമേയമനുസരിച്ച് തോക്കിൻമുനയിൽ അധികാരം പിടിച്ചെടുക്കുന്ന ഒരു ശക്തിക്കും അംഗീകാരം നല്കില്ലെന്ന് തീരുമാനിക്കപ്പെട്ടു.
ഇത് താലിബാന് വലിയൊരു തിരിച്ചടിയാണ്. താലിബാൻ അനുകൂലികളായ പാക്കിസ്ഥാനും ഖത്തറും പ്രമേയ ത്തെ പിന്തുണച്ചതും ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനു മാത്രമേ ലോകരാ ജ്യങ്ങളുടെ പിന്തുണ ലഭിക്കുകയുള്ളുവെന്ന നിലപാടും അവർക്കേറ്റ അപ്രതീക്ഷിത പ്രഹരമാണ്. രാജ്യം വീണ്ടും അരാജകത്വത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.
താലിബാനും ചെറുഗ്രൂപ്പുകളായ യുദ്ധപ്രഭുക്കളും ചേർന്ന സഖ്യം, കൊല്ലും കൊലയും നടത്തി മുന്നേറുമ്പോൾ ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. പാശ്ചാത്യ സംസ്കാരവും രീതികളും പിന്തുടർന്നാൽ മരണമാ യിരിക്കും പരിണാമമെന്ന് ഇന്നലെ താലിബാൻ അഫ്‌ഗാൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 27 കുട്ടികൾ മരിച്ചതിനെപ്പറ്റി " ഇത് യുദ്ധമാണ് , യുദ്ധരംഗത്ത് മരണം സംഭവിക്കുക സ്വാഭാവികമാണ് " എന്നായിരുന്നു കാണ്ഡഹാറിലെ താലിബാൻ വക്താവ് പറഞ്ഞത്.
ഇന്ത്യയും അമേരിക്കയും തങ്ങളുടെ പൗരന്മാരോട് ആദ്യം കിട്ടുന്ന വിമാനത്തിൽ രാജ്യം വിടാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ കമ്പനികൾക്കും ഈ നിർദ്ദേശം നൽകിക്കഴിഞ്ഞു. വിമാനസർവീസുകൾ നിലയ്ക്കും മുൻപ് മടങ്ങാനാണ് അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അമേരിക്ക തങ്ങളുടെ 1400 പൗരന്മാരെയും അഫ്‌ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് സൈനിക സഹായം നൽകിയ അഫ്‌ഗാൻ സ്വദേശികളെയും ഉൾപ്പെടെ 5400 ആളുകളെ അവിടെനിന്നും കൊണ്ടുവരാനുള്ള മിഷന്റെ ഭാഗമായി അടുത്തദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതാണ്. ഇതിനായി അമേരിക്കയുടെ 3500 സൈനികരെ കാബൂളിലേക്കയച്ചിട്ടുണ്ട്. ഇതുകൂടാതെ അടിയന്തര നടപടികൾ ലക്ഷ്യമിട്ട് 1000 സൈനികരെ ഖത്തറിലും ഒരു ബറ്റാലിയനെ കുവൈറ്റിലും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
തങ്ങളുടെ പൗരന്മാരെയും സഹായികളായി പ്രവർത്തിച്ച അഗ്‌ഫാൻ സ്വദേശികളെയും ആക്രമിക്കരുതെന്ന് അമേരിക്ക താലിബാന് മുന്നറിയിപ്പ് നൽകുകയും അവരിൽ നിന്നും ഉറപ്പ് സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയുടെയും ഇന്ത്യയുടേയും എംബസികൾ അടച്ചുപൂട്ടില്ലെന്നും സാധാരണപോലെ അവിടെ പ്രവർ ത്തനങ്ങൾ തുടരുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചിരിക്കുന്നു. എത്ര ഇന്ത്യക്കാർ ഇപ്പോൾ അഫ്‌ഗാനി സ്ഥാനിലുണ്ട് എന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലുമില്ല.
ഇന്ത്യ, അഫ്‌ഗാനിസ്ഥാന് 1019 ൽ നൽകിയ ഒരു MI 24 ഹെലികോപ്റ്റർ രണ്ടുദിവസം മുൻപ് താലിബാൻ പിടിച്ചെടുത്തിരുന്നു. അതവർ വിട്ടുനല്കിയെന്ന സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
ഹെറാത്തിൽ 2016 ൽ ഇന്ത്യ നിർമ്മിച്ച സൽമാ ഡാം രണ്ടുദിവസം മുൻപ് താലിബാൻ പിടിച്ചെടുത്തു. ഡാമിൽ ഇന്ത്യ - അഫ്‌ഗാൻ മൈത്രിയുടെ പ്രതീകം എന്ന ബോർഡും രണ്ടു രാജ്യങ്ങളുടെയും പതാകകളും സ്ഥാപിച്ചിട്ടുണ്ട്.
അഫ്‌ഗാൻ ജനത വീണ്ടും പഴയ ഇരുണ്ട യുഗത്തിലേക്കാണ് പോകുന്നത്. വികസനപാതയിൽ മുന്നോട്ടു പോയിരുന്ന അഫ്‌ഗാനിസ്ഥാനിൽ ആയുധബലത്തിലൂടെ അധികാരം കയ്യാളുന്ന താലിബാൻ ലോകത്ത് വീണ്ടും ഒറ്റപ്പെടുകയാണ്. രാജ്യം അരാജകത്വത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നു.
താലിബാന് പിന്തുണയുമായി ഒപ്പം നിന്ന പാക്കിസ്ഥാനും ഖത്തറും അവരെ പാതിവഴിയിൽ ഉപേക്ഷിച്ച തോടെ ലോകം തങ്ങളെ അംഗീകരിക്കുമെന്ന മോഹനസ്വപ്നമാണ് അവർക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടത്.