അഫ്‌ഗാനിലെ പല ദൃശ്യങ്ങളും നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ഭയചകിതരായ കുട്ടികൾ മറ്റു രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കെട്ടിപ്പുണർന്നു കരയുന്നു. രക്ഷപെടാനുള്ള തത്രപ്പാടിൽ മാതാപിതാക്കളുടെ തോളിലിരുന്നു പൊട്ടിക്കരയുന്ന കുഞ്ഞുങ്ങൾ.
അന്യ രാജ്യങ്ങളിലെ എയർ പോർട്ടിൽ വന്നിറങ്ങിയ അഫ്‌ഗാനിസ്ഥാനിലെ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുകയും അവർക്ക് കളിപ്പാട്ടങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
അഫ്‌ഗാനിസ്ഥാനിലെ കുഞ്ഞുങ്ങൾക്ക് നൽകാനായി പല രാജ്യങ്ങളിലും വിവിധ സംഘടനകൾ കളിപ്പാട്ടങ്ങൾ ശേഖരിക്കുകയാണ്.
അമേരിക്കൻ വിമാനത്തിൽ യാത്രചെയ്ത ഒരു അഫ്‌ഗാൻ യുവതി വിമാനത്തിൽ പ്രസവിച്ചതിനെത്തുടർന്ന് ജർമ്മനിയിലെ രേംസ്റ്റോൺ എയർ ബേസ് ആശുപത്രിവിഭാഗം അവർക്കുവേണ്ട പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഇതിനിടെ അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ അഫ്‌ഗാൻ താമസക്കാർ താലിബാനെതിരേ പ്രതിഷേധപ്രകടനങ്ങൾ നടത്തുകയാണ്.