ഞങ്ങൾ എല്ലാം ഇട്ടെറിഞ്ഞു വെറും കയ്യോടെ മടങ്ങുന്നു ! “We left everything, all of our past, all of our memories”.
താലിബാൻ അധികാരം പിടിച്ചെടുത്ത് ഒരാഴ്ചപിന്നിടുമ്പോൾ അഫ്ഗാനിസ്ഥാനിൽനിന്ന് ഈ ഒരാഴ്ച രാജ്യം വിട്ടു പലായനം ചെയ്തത് ഏകദേശം 28000 ആളുകളാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതിൽ അധികവും.
ഇപ്പോഴും പതിനായിരങ്ങൾ പല രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനുള്ള തത്രപ്പാടിലാണ്. ആയിരക്കണ ക്കിനാൾക്കാർ കാബൂൾ എയർ പോർട്ടിന് പുറത്ത് പ്രതീക്ഷയോടെ രാജ്യം വിടാനുള്ള കാത്തിരിപ്പ് തുടരുന്നു.
ദിവസങ്ങളായി അവരവിടെ തമ്പടിച്ചിട്ട്. കൈവശം കരുതിയിരുന്ന ആഹാരവും വെള്ളവുമൊക്കെ തീർന്നു. വല്ലപ്പോഴും അമേരിക്കൻ സൈന്യം നൽകുന്ന ആഹാരവും ശീതളപാനീയവുമാണ് കുഞ്ഞുങ്ങൾക്കെങ്കിലും ആശ്രയം.
ഇവർ നാട്ടിലേക്ക് മടങ്ങാനാവർ തയ്യറല്ല. അമേരിക്കൻ സഖ്യകക്ഷികളെ പിന്തുണച്ചവരാണ് ഇവരിൽ കൂടുതലും. അതുകൊണ്ടുതന്നെ താലിബാന്റെ നോട്ടപ്പുള്ളികളാണ് ഇവർ.
"തങ്ങൾ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും വീടുമുപേക്ഷിച്ചാണ് ഇവിടെ ഈ കാത്തിരിപ്പ് തുടരുന്നത്. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്നമേയില്ല. മടങ്ങിപ്പോയാൽ കൊല്ലപ്പെടും എന്നുറപ്പാണ്.
അങ്ങനെ മരിക്കാനാണെങ്കിൽ ഇവിടെ കിടന്ന് മരിക്കും" കാബൂൾ വിമാനത്താവളത്തിന് പുറത്ത് രാജ്യം വിടാൻ കാത്തിരിക്കുന്നവർ ഒറ്റക്കെട്ടായി പറയുന്നത് ഇതുതന്നെയാണ്.
( ചിത്രങ്ങൾ അൽ ജസീറ ഫോട്ടോഗ്രാഫർ പകർത്തിയതാണ് )