സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമാണ് " ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് " (The Holy Book). 1430 പേജുകളുള്ള ഗുരു ഗ്രന്ഥ സാഹിബ് സിഖ് മതത്തിലെ അഞ്ചാമത്തെ ഗുരുവായിരുന്ന ഗുരു അർജുൻ ദേവ്ജിയാണ് അനുയായികൾക്കായി സമർപ്പിച്ചത്. സിഖ് മതസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ പവിത്രമായാണ് ഈ ഗ്രന്ഥത്തെ അവർ ഭക്ത്യാദരപൂർവ്വം സംരക്ഷിക്കുന്നതും ആരാധിക്കുന്നതും.
ഹൈന്ദവർക്ക് ഭഗവത് ഗീതയും, ക്രിസ്ത്യാനികൾക്ക് ബൈബിളും, മുസ്ലീങ്ങൾക്ക് ഖുർആനും പോലെ പാവനമാണ് സിഖുകാർക്ക് അവരുടെ ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ്.
ചിത്രത്തിൽ കാബൂൾ എയർ പോർട്ടിൽ വിശുദ്ധ ഗ്രന്ഥമായ "ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് " പെട്ടിക്കുള്ളിലാക്കി തലയിൽ ചുമന്നുകൊണ്ട് നിൽക്കുന്ന മൂന്ന് സിഖ് മതസ്ഥരാണ് നിൽക്കുന്നത്. മൂന്നു പെട്ടികളി ലായി മൂന്ന് ഗുരുഗ്രന്ഥo അഫ്‌ഗാനിസ്ഥാനിൽനിന്ന് കൊണ്ടുവരികയായിരുന്നു. അവിടുത്തെ ഗുരുദ്വാര അടച്ചതുമൂലമാണ് ഗുരുഗ്രന്ഥo ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
കാബൂൾ എയർ പോർട്ടിൽ ഇന്ത്യയിലേക്കുള്ള വിമാനം കാത്തുനിൽക്കുകയാണ് അവർ. വിമാനത്താവളത്തിൽ ഇരിക്കാൻ ഇടം കിട്ടിയില്ല. "ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് " അടങ്ങിയ പെട്ടി തറയിൽ വയ്ക്കരുതെന്നാണ് നിയമം. അതുവയ്‌ക്കാനുള്ള പ്രത്യേക പീഠത്തിലോ മടിയിലോ വേണം വയ്ക്കേണ്ടത്.
വിമാനം വരുന്നതുവരെ മൂവരും തങ്ങളുടെ വിശുദ്ധഗ്രന്ഥം മണിക്കൂറുകളോളം തലയിൽ വച്ചുകൊണ്ടാണ് നിന്നത്. വിമാനത്തിൽ കയറിയശേഷം പെട്ടികൾ മടിയിൽവച്ചാണ് അവർ യാത്ര തുടർന്നത്. വിമാനത്തിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് വിമാനത്തിൽ കയറി യാത്ര തുടങ്ങി എന്നാണ് അവർ ഡൽഹി ഗുരുദ്വാരയിൽ വിവരമറിയിച്ചത്. ഈ ചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വൈറലാണ്.