മൊബൈൽ ആപ്പിലൂടെ പണമിടപാടുകൾ നടത്തി നിങ്ങൾക്ക് പണം നഷ്ടമായിട്ടുണ്ടോ ? എങ്ങനെയാണ് പരാതി കൊടുക്കേണ്ടത് ? പരിഹാരം ഇങ്ങനെ...

New Update

publive-image

Advertisment

മൊബൈൽ ആപ്പിലൂടെ പണമിടപാടുകൾ നടത്തി നിങ്ങൾക്ക് പണം നഷ്ടമായിട്ടുണ്ടോ  ? മൊബൈൽ ആപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്യുകയും, അറിയാത്ത കാരണങ്ങളാൽ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനൊരു പരിഹാരമുണ്ട്.

ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനങ്ങള്‍ വഴി നടത്തുന്ന ഇടപാടുകളെപ്പറ്റിയുളള പരാതികള്‍ പരിഹരിക്കാന്‍ ഡിജിറ്റൽ ഓംബുഡ്സ്മാന്റെ സേവനം ലഭ്യമാണ്. ഇ-വാലറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുവാൻ മാത്രമായുളള ഓംബുഡ്സ്മാന്‍റെ സേവനം കേരളത്തിലും നിലവിലുണ്ട്.

ബാങ്കുകളുടെ സേവനങ്ങളിൽ വരുന്ന അപര്യാപ്തതയെക്കുറിച്ച് പരാതിപ്പെടേണ്ടത് ബാങ്കിംഗ് ഓംബുഡ്സ്മാനോടാണ് എന്ന കാര്യം ശ്രദ്ധിക്കണം. അതായത് രണ്ടും രണ്ടാണ്.

ഓംബുഡ്സ്മാന്‍ സ്കീം ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് എന്ന പരിഹാര വേദിയിൽ ബാങ്കിങ് സംവിധാനത്തിലൂടെ അല്ലാതെയുളള ഇ-വാലറ്റുകളും ആപ്പുകളും ഉപയോഗിച്ചുളള ഇടപാടുകളെപ്പറ്റിയുളള പരാതികളാണ് സ്വീകരിക്കപ്പെടുന്നത്. (Section 2, PAYMENT AND SETTLEMENT SYSTEMS ACT, 2007) കീഴിൽ വരുന്ന വിഭാഗങ്ങൾ.

പരാതിക്കാർക്ക് താഴെ പറയുന്ന പരാതികൾ സൗജന്യമായി ഫയൽ ചെയ്യാവുന്നതാണ്.

കൃത്യസമയത്ത് പണം ക്രെഡിറ്റ് ചെയ്യപ്പെടാതിരിക്കൽ, അക്കൗണ്ടിൽ കൃത്യസമയത്ത് പണം വരാതിരിക്കൽ, അനുമതിയില്ലാതെ അക്കൗണ്ടിൽ നിന്ന് പണം മാറ്റുക, അക്കൗണ്ടിൽ നിന്ന് പണം മാറ്റുവാനുള്ള ഓർഡർ നിരസിക്കുക, കൃത്യസമയത്ത് റീഫണ്ട് വരാതിരിക്കുക, മൊബൈൽ ഫണ്ട് ട്രാൻസ്ഫറിൽ വരുന്ന പരാതികൾ, റീഫണ്ട് നിരസിക്കുക എന്നിങ്ങനെയുള്ള പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതിക്ക് പ്രത്യേക ഫോം ഉണ്ട്.

എങ്ങനെയാണ് പരാതി കൊടുക്കേണ്ടത് ?

ആദ്യം നിങ്ങളുടെ Banking Service Provider ന് പരാതി കൊടുക്കുക. ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഓംബുഡ്സ്മാന് പരാതി കൊടുക്കാം. ഒരു കൊല്ലത്തിനുള്ളിൽ ഓംബുഡ്സ്മാന് പരാതി സമർപ്പിച്ചിരിക്കണം.

ബാങ്കിങ് ഓംബുഡ്സ്മാന്‍റെ മാതൃകയിലാണ് ഇലക്ട്രോണിക് പേയ്മെന്‍റ് ഓംബുഡ്സ്മാന്‍റെയും പ്രവര്‍ത്തനം. കൂടുതൽ വിവരങ്ങൾ http://rbi.org.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.

തിരുവനന്തപുരം കേന്ദ്രത്തിന്‍റെ വിലാസം: ഓംബുഡ്സ്മാന്‍ ഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം-33 ( Consumer Complaints & Protection Society - Welcome Group:)

voices
Advertisment