കാബൂൾ എയർ പോർട്ടിൽ ചാവേർ സ്ഫോടനം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ ചിത്രം അവർ പുറത്തുവിട്ടത്
കാബൂൾ എയർ പോർട്ടിൽ ചാവേർ സ്ഫോടനം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ ചിത്രം അവർ പുറത്തുവിട്ടു.
13 യു.എസ് കമാൻഡോകൾ ഉൾപ്പെടെ 105 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ താലിബാൻ തീവ്രവാദികളും ഉൾപ്പെടുന്നു.
നിരവധി സ്ത്രീകളും, കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു, മൃതശരീരഭാഗങ്ങൾ പലയിടങ്ങളിലായി ചിതറിത്തെറിച്ചു.
എയർപോർട്ടിനടുത്തുള്ള വലിയ ഓവുചാലിലെ വെള്ളം കൊല്ലപ്പെട്ടവരുടെ രക്തത്താൽ ചുവന്നിരിക്കുന്നു.
ഇപ്പോഴും 5000 ത്തിലധികം ആളുകൾ കാബൂൾ എയർ പോർട്ടിൽ നിലകൊള്ളുന്നു. 1.4 ലക്ഷം ആളുകളെ ഇതുവരെ കാബുളിൽനിന്ന് പല രാജ്യങ്ങളിലായി പുറത്തെത്തിച്ചു.
എയർ പോർട്ടിൽ നിന്ന് പുറത്തെത്തിച്ചവരിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും ഉണ്ടാക്കാമെന്ന് ഉന്നത അമേരിക്കൻ സൈനികമേധാവി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. തൽക്കാലം ആരും എയർ പോർട്ടിലെത്തരുതെന്ന് അമേരിക്കൻ സൈന്യം നിർദ്ദേശം നൽകി.