ടോക്കിയോ പാരാലിംപിക്സില്‍ വനിതകളുടെ ടേബിൾ ടെന്നീസില്‍ ഭാവന പട്ടേലിന് വെള്ളിമെഡൽ !

New Update

publive-image

Advertisment

സ്വർണ്ണമാണ് പ്രതീക്ഷിച്ചിരുന്നത്. ലോക ഒന്നാം നമ്പർ താരത്തോട് തോൽവിയടഞ്ഞെങ്കിലും വെള്ളിമെഡൽ ജേതാവായി ഇന്ത്യയുടെ അഭിമാനതാരമായി ഉയർന്നുകഴിഞ്ഞു 35 കാരി ഭാവനബെൻ പട്ടേൽ.

ടോക്കിയോ പാരാലിംപിക്സില്‍ വനിതകളുടെ ടേബിൾ ടെന്നീസ് (സിംഗിൾസ്) മത്സര ഫൈനാലാണ് ഇന്ന് നടന്നത്. വെള്ളിമെഡൽ ജേതാവാകാനേ കഴിഞ്ഞുള്ളുവെങ്കിലും രാജ്യമെങ്ങുനിന്നും ഭാവനയ്ക്ക് ഇപ്പോൾ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

ഗുജറാത്തിലെ ഭാവ്നഗർ സ്വദേശിനിയായ ഭാവനയ്ക്ക് ഒരു വയസ്സുള്ളപ്പോഴാണ് പോളിയോ രോഗം ബാധിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഭാവനയ്ക്ക് വിദഗ്ദ്ധചികിത്സ ലഭ്യമാക്കാൻ മാതാപിതാക്കൾക്കാകുമായിരുന്നില്ല. വീൽ ചെയറിലാണ് പ്ലസ് 2 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

publive-image

ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും കറസ്പോണ്ടൻസ് കോഴ്സിലൂടെ ഡിഗ്രി കരസ്ഥമാക്കിയ ഭാവന ശാരീരികക്ഷമതയ്ക്കും സമയം പോക്കാനും വേണ്ടിയായിരുന്നു ടേബിൾ ടെന്നീസ് കളിച്ചുതുടങ്ങിയത്. പിന്നീടത് സീരിയസ്സായി കാണാൻതുടങ്ങി. അതെത്തുടര്ന്ന് അഹമ്മദാബാദിൽ പരിശീലനവും ആരംഭിച്ചു.

മൂന്നു വർഷത്തിനുശേഷം ബാംഗ്ലൂർ പാരാ ടേബിൾ ടെന്നീസ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയതോടെ രാജ്യം ഈ പ്രതിഭയെ ശ്രദ്ധിക്കാൻ തുടങ്ങി. 2011 ൽ തായ്‌ലൻഡ് PTT ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ജയിച്ചതോടെ ലോകത്തെ രണ്ടാം റാങ്കുകാരിയായി അവർ മാറി.

പിന്നീടങ്ങോട്ട് മത്സരങ്ങളും വിജയമെഡലുകളും ഒന്നൊന്നായി ഭാവനയുടെ ശിരസ്സിൽ പൊൻതൂവലുകൾ ചാർത്തുകയാ യിരുന്നു. 2013 ബീജിംഗ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ, 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019 ൽ ബാങ്കോക്കിൽ സ്വർണ്ണം, ഇപ്പോഴിതാ ഒളിമ്പിക്സിൽ ഇതിഹാസം രചിച്ച അവർ നാടിൻറെ പ്രിയപുത്രിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഭാവനയ്ക്ക് കോടി കോടി അഭിനന്ദനങ്ങൾ...

voices
Advertisment