ഡൽഹി സർക്കാർ ചരിത്രം വീണ്ടും തിരുത്തിയെഴുതുന്നു ! 150 സർക്കാർ സേവനങ്ങൾ ഇനി വീട്ടുവാതിൽപ്പടിയിൽ... പത്മ പുരസ്‌കാര ശുപാർശയും ജനങ്ങളുടെ ഇഷ്ടപ്രകാരം...

New Update

publive-image

Advertisment

ഡൽഹി നിവാസികൾക്ക്‌ ഇനി സർക്കാരോഫീസുകൾ കയറിയിറങ്ങേണ്ടതില്ല, ഉദ്യോഗസ്ഥരെ സാറേ... സാറെ എന്ന് വിളിച്ചു കേണപേക്ഷിക്കേണ്ടതില്ല, എങ്ങും ക്യൂ നിൽക്കേണ്ടതുമില്ല. വീട്ടിലിരുന്ന് ടോൾ ഫ്രീ നമ്പരായ 1076 ലേക്ക് വിളിച്ച് ആവശ്യം പറയുക. ആവശ്യം കേട്ടശേഷം ഉദ്യോഗസ്ഥൻ ഇരുവർക്കും സൗകര്യമായ സമയം അപ്പോയ്ന്റ്മെന്റിനായി നിശ്ചയിക്കുന്നു. നിശ്ചയിച്ച ആ സമയത്ത് ഒരു അസിസ്റ്റന്റ് നിങ്ങളുടെ വീട്ടിലെത്തി, ഫോം പൂരിപ്പിച്ച് ഫീസും വാങ്ങി ആവശ്യമുള്ള രേഖകളുടെ പകർപ്പും മൊബൈലിൽ പകർത്തി മടങ്ങുന്നു.

പിന്നീട് ഈ സേവനം ഫോളോഅപ്പ് ചെയ്യേണ്ടതും ലഭ്യമാക്കേണ്ടതും ആ അസിസ്റ്റന്റിന്റെ ചുമതലയാണ്. സേവനം നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കണമെന്നും നിയമുണ്ട്. സേവനം ലഭിച്ചുകഴിഞ്ഞാൽ അതിനുള്ള ഫീസ് 50 രൂപ ലഭിച്ച വ്യകതി നൽകേണ്ടതാണ്.

റേഷൻ കാർഡ്, നികുതി, ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, കടകളുടെ ലൈസൻസ്, സ്‌കോളർഷിപ്പുകൾ, ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റ് പുതുക്കൽ തുടങ്ങി ഏകദേശം ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഡൽഹിയിൽ ഇനിമുതൽ അവരവരുടെ വീടുകളിൽ ലഭിക്കുകയാണ്. വരുംകാലത്ത് ഡൽഹിയിലെ എല്ലാ സർക്കാർ സേവനങ്ങളും വാതിൽപ്പടിയായി മാറാനുള്ള തയ്യാറെടുപ്പി ലുമാണ്.

ഇത് പൂർണ്ണമായും നടപ്പിലാകുന്നതോടെ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലെ കൗണ്ടറുകളും നിർത്തലാക്കപ്പെടും. ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും ആ സേവനങ്ങൾ ഇതേ രീതിയിൽ ഉപയോഗിക്കാവുന്നതാണ്.

വാതിൽപ്പടി സേവനങ്ങൾ ടെൻഡർ മൂലം സ്വാകാര്യകമ്പനി വഴിയാണ് നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാരിന് ബാദ്ധ്യത വളരെ കുറവുമാണ്.

മറ്റൊരു മാതൃകാപരമായ നീക്കം ഡൽഹി സർക്കാർ നടത്തിയത് പത്മ അവാർഡുകൾക്കുള്ള പേരുകൾ ശുപാർശ ചെയ്യുന്ന വിഷയത്തിലാണ്.

കോവിഡ് രണ്ടാം തരംഗ വ്യാപനസമയത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച് ജനങ്ങളുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റഫിനെയും മാത്രമേ ഇത്തവണ പത്മ പുരസ്‌ക്കാരങ്ങൾക്കായി ശുപാർശ ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യരായവരുടെ പേര് നിർദ്ദേശിക്കാൾ കെജ്‌രിവാൾ സർക്കാർ പൊതുജനങ്ങളോടഭ്യർത്ഥിക്കുകയായിരുന്നു

കത്തുകളിലൂടെയും SMS വഴിയും ഓൺലൈനിലും ജനങ്ങൾ നൽകിയ പേരുകളിൽനിന്നും ILBS ലെ ഡോക്ടർ എസ് .കെ.സരിൻ,ലോക് നായക്ക് ആശുപത്രിയിലെ ഡോക്ടർ സുരേഷ് കുമാർ, മാക്സ് ആശുപത്രിയിലെ ഡോക്ടർ സന്ദീപ് ബുദ്ധിരാജ എന്നിവരുടെ പേരുകളാണ് പത്മ പുരസ്‌ക്കാരങ്ങൾക്കായി ഡൽഹി സർക്കാർ കേന്ദ്രസർക്കാരിന് അയച്ചുകൊടുത്തത്.

voices
Advertisment