കേരളത്തിൽ നിന്നുള്ള 14 തീവ്രവാദികൾ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേർന്നതായി വിവരം ! ഇവരെയെല്ലാം തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തി ഇന്ത്യയ്ക്കുതന്നെ ഭീഷണിയും പേരുദോഷവും ഉണ്ടാക്കാൻ ഐഎസ്ഐഎസ് നേതൃത്വം ശ്രമിക്കുമെന്ന് കേന്ദ്രസർക്കാറിന്‌ ആശങ്ക...

New Update

publive-image

Advertisment

കാബൂളിൽ ചാവേർ ആക്രമണം നടത്തി 170 ഓളം ആളുകളെ കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ (ഐഎസ്ഐഎസ് കെ) വിഭാഗത്തിൽ അഫ്‌ഗാൻ ജയിലുകളിൽ നിന്ന് താലിബാൻ മോചിപ്പിച്ച മലയാളികളായ 14 പേർ ചേർന്നതായി ഇന്ത്യയിലെ പ്രമുഖ വാർത്താ മദ്ധ്യമമായ ദൈനിക് ഭാസ്‌ക്കർ വെളിപ്പെടുത്തുന്നു. ഹിന്ദുസ്ഥാൻ ടൈംസ് വാർത്താ ഏജൻസിയെ ഉദ്ധരിച്ചുകൊണ്ടാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അവരുടെ ഇന്റർനാഷണൽ ഓൺലൈൻ ന്യൂസ് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

2014 ൽ ഇറാക്കിലെ മൊസൂളിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ആധിപത്യം സ്ഥാപിച്ചതുമുതൽ കേരളത്തിലെ മലപ്പുറം, കാസർഗോഡ്,കണ്ണൂർ ജില്ലകളിൽനിന്നും പലപ്പോഴായി ഐഎസ്ഐഎസിൽ പോയി ചേർന്നവരാണ് ഇവരെല്ലാം. താലിബാൻ ഇപ്പോൾ അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്തപ്പോൾ കാബൂളിലെ ബഗ്രാം ജയിലിലായിരുന്ന ഈ 14 മലയാ ളികളെയും അവർ മോചിപ്പിച്ചിരുന്നു.

ഇവരെല്ലാം അവിടെനിന്നും നേരേ പോയി ഇസ്ലാമിക് സ്റ്റേറ്റ് കെ (ഖൊറാസന്‍) ജോയിൻ ചെയ്തതായാണ് വിവരം. ഇവരിൽ ഒരാൾ കേരളത്തിൽ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവെന്ന വിവരവും പത്രം നൽകുന്നുണ്ട്.

ഇവരെയെല്ലാം തീവ്രവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തി ഇന്ത്യയ്ക്കുതന്നെ ഭീഷണിയും പേരുദോഷവും ഉണ്ടാക്കാൻ ഐഎസ്ഐഎസ് നേതൃത്വം ശ്രമിക്കുമെന്ന് കേന്ദ്രസർക്കാറിന്‌ ആശങ്കയുണ്ട്.

സിറിയ, ഇറാക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഐഎസ്ഐഎസ് സംഘടനയുടെ മറ്റൊരു ശാഖയാണ് ഐഎസ്ഐഎസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ. ഖൊറാസൻ എന്നത് പ്രാചീനകലത്തെ വലിയൊരു ഭൂപ്രദേശമായിരുന്നു. പാഴ്സിയി ൽ ഇതിനെ 'ഖൊറാസൻ എ കഹൻ ' എന്നാണ് പറയുന്നത്.

അഫ്ഘാനിസ്ഥാൻ, തുർക്കുമെനിസ്ഥാൻ ,ഉസ്‌ബെക്കിസ്ഥാൻ ,താജികിസ്താൻ, ഇറാന്റെ കിഴക്കൻ ഭാഗങ്ങൾ എന്നീ പ്രദേശങ്ങളടങ്ങിയ പഴയ ആ ഭൂപ്രദേശം വീണ്ടെടുത്ത് പുതിയ ഒരു ഖൊറാസന്‍ രാജ്യം പടുത്തുയർത്തുക എന്നതാണ് ഐഎസ്ഐസ് കെ ലക്ഷ്യമിടുന്നത്. ഖൊറാസൻ എന്നൊരു പ്രവിശ്യ ഇപ്പോഴും ഇറാനിലുണ്ട്. അത് പഴയ ഖൊറാ സൻ പ്രവിശ്യയുടെ ഒരു ചെറുഭാഗം മാത്രമാണ്.

ഖൊറാസനിലെ ഖൊര്‍ എന്നാൽ പാഴ്സിയിൽ സൂര്യൻ എന്നാണർത്ഥം. ആധുനിക പാഴ്സിയിൽ സൂര്യന് ഖുർഷിദ് എന്നാണ് വിളിപ്പേര്. ആസന്‍ അഥവാ അയാൻ എന്നാൽ വരുക എന്നാണ് അർഥം.അപ്പോൾ ഖൊറാസന്‍ എന്നാൽ സൂര്യൻ വരുന്ന നാട് എന്നർത്ഥം.

ഐഎസ്ഐസ് കെ അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യകളിൽ ശക്തരാണ്. അഫ്‌ഗാൻ ഭരണത്തിൽ നിർണ്ണായക സ്ഥാനം അവർ ആഗ്രഹിക്കുന്നു എന്നാണ് അറിയുന്നത്.

താലിബാനോപ്പമുള്ള നിരവധി യുദ്ധപ്രഭുക്കളുമായും (വാര്‍ ലോര്‍ഡ്സ്) ശക്തരായ ഹക്കാനി ഗ്രൂപ്പുമായും അവർക്ക് ബന്ധവുമുണ്ട്. തങ്ങളുടെ സാന്നിദ്ധ്യം താലിബാനെ അറിയിക്കാനുള്ള മുന്നറിയിപ്പ് കൂടിയാണ് കാബൂൾ വിമാനത്താവളത്തിൽ അവർ നടത്തിയ ചാവേർ ആക്രമണമെന്നും വിലയിരുത്തപ്പെടുന്നു.

voices
Advertisment