Dear Zabihullah Mujahid,
" I Challenge you to show me ‘Where’ in the Holy Quran it is mentioned that Music is Haram or Un-Islamic!
Also, show me where in ANY Hadith has Prophet Muhammad (pbuh) categorically stated the same HIMSELF??!! NO WHERE!"
പ്രിയ സബീഹുള്ള മുജാഹിദ് ,
" ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു, ഖുർആനിൽ എവിടെയാണ് സംഗീതം ഹറാമും അനിസ്ലാമികമെന്നും പറഞ്ഞിരിക്കുന്നതെന്ന് കാണിച്ചുതരുക. ഏതെങ്കിലും ഹദീതുകളിൽ ഇത് പറയുന്നുണ്ടോ? എങ്ങുമില്ല." ഇതാണ് അദ്‌നാൻ സാമിയുടെ വെല്ലുവിളി.
ഇസ്ലാമിൽ സംഗീതം നിഷിദ്ധമാണോ ?
ഈ ചോദ്യം ഇപ്പോൾ പല ഇസ്‌ലാംമത വിശ്വസികളും ചോദിച്ചുതുടങ്ങിയിരിക്കുന്നു.
ഇതിനുള്ള കാരണം അഫ്‌ഗാനിസ്ഥാനിലെ വളരെ പ്രസിദ്ധനായ നാടോടിപ്പാട്ടുകാരൻ ഫവാദ് അന്ദ്രാബി യെ കഴിഞ്ഞ വെള്ളിയാഴ്ച താലിബാൻ വെടിവച്ചുകൊന്നതാണ്. താലിബാനികൾ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം ചായകുടിച്ചശേഷമാണ് ഫവാദ് അന്ദ്രാബിയെ വീട്ടിൽനിന്നും പിടിച്ചിറക്കി വലിച്ചിഴച്ചു കൃഷിയിടത്തിൽ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയത്.
ടെലിവിഷനിലും റേഡിയോയിലും പാട്ടുകൾ കേൾക്കുന്നതും സ്ത്രീകളുടെ ഉറക്കെയുള്ള സംസാരവും നിയ മവിരുദ്ധമായി പ്രഖ്യാപിച്ചശേഷമാണ് ഈ കൊല താലിബാൻ നടത്തിയതെന്നതും ശ്രദ്ധേയമാണ്. കാണ്ഡ ഹാറിലെ ബെൽവെതർ ഗ്രാമത്തിലായിരുന്നു പാട്ടുകാരനായ ഫവാദ് അന്ദ്രാബിയുടെ വീട്.
എന്നാൽ ഫവാദ് അന്ദ്രാബിയുടെ കൊലപാതകത്തെപ്പറ്റി അറിവില്ലെന്നാണ് താലിബാൻ നേതൃത്വം പ്രതികരിച്ചത്. ഇതേപ്പറ്റി അന്വേഷിക്കുമെന്നും അവർ പറയുന്നു.